മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ല. 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാം. 1952-ൽ മിസ് യൂണിവേഴ്സ് മത്സരം ആരംഭിച്ചതുമുതൽ, പങ്കെടുക്കുന്നവരുടെ പ്രായപരിധി 18 മുതൽ 28 വയസ്സ് വരെ മാത്രമായിരുന്നു.
കൂടാതെ വിവാഹിതരും വിവാഹമോചിതരും ഗര്‍ഭിണികളുമായ മത്സരാര്‍ഥികള്‍ക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി. എന്നാൽ ഇപ്പോൾ 29 വയസ്സുള്ള ആർ ബോണി, 2022 ലെ മത്സരത്തിൽ വിജയിച്ചപ്പോൾ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയതിലൂടെ ഏറ്റവും പ്രായം കൂടിയ മത്സരാർത്ഥി എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ചു.
തായ്‌ലന്‍ഡിലെ പ്രമുഖ മാധ്യമ വ്യവസായിയും ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആനി ജക്രാജുതാതിപ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ സ്വന്തമാക്കിയതിനു പുറകെയാണ് ഈ മാറ്റങ്ങൾ. 20 മില്ല്യൺ ഡോളറിനാണ് ആനി ജക്രാജുതാതിപ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.