ചേർത്തല: ഇല്ലായ്മയിൽ നിന്ന് മകളെ ഓട്ടന്തുള്ളൽ പഠിപ്പിച്ചും ചമയങ്ങൾ ഇട്ടും അമ്മ വേദിയിൽ എത്തിച്ചത് വേറിട്ട കാഴ്ചയായി. കലയുടെ നാടായ തൃശൂരിൽനിന്നും ആലപ്പുഴയുടെ മരുമകളായി എത്തിയ പൈയറ്റുപത്തിൽ ജിനിയാണ് നാല് മക്കൾക്കും കലയുടെ കാവൽക്കാരിയായത്.
കൈനടി എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി ജോബിന എത്സ വർഗീസാണ് ഓട്ടന്തുള്ളൽ മത്സരത്തിനായി രണ്ടാംവേദിയായ മുട്ടം പാരീഷ് ഹാളിൽ എത്തിയത്.
ഓട്ടന്തുള്ളൽ പൂർണമായും ജിനിയുടെ ശിക്ഷണത്തിലാണ് പഠിച്ചത്. ജിനി ഭരതനാട്യം ബി.എ പഠിച്ചതാണ്. കൂടാതെ ഒപ്പന, ക്ലാസിക്കൽ ഡാൻസ്, തിരുവാതിര എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഒരു ഓട്ടന്തുള്ളൽ മത്സരത്തിനായി 2500 രൂപയോളം ചെലവ് വരുന്നുണ്ട്.
ജിനിയുടെ ഭർത്താവ് കുടിവെള്ള വിതരണക്കാരനായ വർഗീസിന്റെ തുശ്ചമായ വരുമാനത്തിൽനിന്നാണ് ചെലവാക്കുന്നത്. ജിനി - വർഗീസ് ദമ്പതികൾക്ക് മറ്റ് മൂന്ന് മക്കളും കലാരംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.