ന​ദ അ​ല്‍ ഷം​സി, ഷാ​ര്‍ജ പൊ​ലീ​സ്ക ​മാ​ന്‍ഡ​ര്‍ ഇ​ന്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ സെ​യ്ഫ് അ​ല്‍ സ​അ​രി അ​ല്‍ ഷം​സി​ക്കൊ​പ്പം

ന​ദ അ​ല്‍ ഷം​സിക്ക് ആകാശവും പരിധിയല്ല

ഗ​ള്‍ഫ് മേ​ഖ​ല​യി​ൽ ആ​ദ്യ​വി​മാ​നം പ​റ​ന്നി​റ​ങ്ങി​യ ഷാ​ര്‍ജ​യു​ടെ മ​ണ്ണി​ൽ നി​ന്ന്​ ഒ​രു പെ​ൺ​കൊ​ടി പു​തി​യൊ​രു ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ന്നു. ഷാ​ര്‍ജ​യു​ടെ കീ​ര്‍ത്തി വാ​നോ​ളം ഉ​യ​ര്‍ത്തി, ആ​ദ്യ​ത്തെ വ​നി​ത പൊ​ലീ​സ് പൈ​ല​റ്റാ​യി വെ​ന്നി​കൊ​ടി പാ​റി​ച്ചി​രി​ക്കു​ക​യാ​ണ് ഷാ​ര്‍ജ പൊ​ലീ​സ് ജ​ന​റ​ല്‍ ആ​സ്ഥാ​ന​ത്തെ മീ​ഡി​യ, പ​ബ്ലി​ക്​ റി​ലേ​ഷ​ന്‍സ് വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ ന​ദ അ​ല്‍ ഷം​സി.

കാ​ണു​ന്ന​ത്ര എ​ളു​പ്പ​മ​ല്ല​ല്ലോ കാ​ര്യ​ങ്ങ​ൾ. ഈ ​നേ​ട്ട​ത്തി​നാ​യി ന​ദ അ​ഭി​മു​ഖീ​ക​രി​ച്ച വെ​ല്ലു​വി​ളി​ക​ൾ ചെ​റു​ത​ല്ല. ലിം​ഗ സ​മ​ത്വ​ത്തെ പി​ന്തു​ണ​ക്കു​ന്ന കാ​ഴ്​​ച​പ്പാ​ട്​ പു​ല​ർ​ത്തു​ന്ന രാ​ഷ്​​ട്ര നേ​താ​ക്ക​ൾ, ഷാ​ര്‍ജ പൊ​ലീ​സ് ക​മാ​ന്‍ഡ​ർ ഇ​ന്‍ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ സെ​യ്ഫ് സ​അ​രി അ​ല്‍ ഷം​സി തു​ട​ങ്ങി​യ​വ​ർ ഏ​റെ പ്ര​ചോ​ദി​പ്പി​ച്ചു. വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ പ​റ​ക്കു​ന്ന​തി​നാ​യി ശ​രീ​രം ക്ര​മീ​ക​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. കു​ടും​ബം പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി കൂ​ടെ നി​ന്നു. അ​ധ്യാ​പ​ക​ർ ചി​റ​കു​ക​ളാ​യി മാ​റി. ഓ​രോ വി​ജ​യ ചു​വ​ടും പൂ​ര്‍ണ​ത​യു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്ന അ​വ​രു​ടെ ഉ​പ​ദേ​ശം വ​ലി​യ ഊ​ര്‍ജ​മാ​യി​രു​ന്നു.

ഗ്രൗ​ണ്ട് സ്കൂ​ള്‍ പ​രി​ശീ​ല​ന​വും പ​റ​ക്ക​ലും എ​ന്നി​ങ്ങ​നെ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി​രു​ന്നു കോ​ഴ്സ്. അ​തി​ല്‍ സോ​ളോ, ഡ്യു​വ​ല്‍ ഫ്ളൈ​യി​ങ് ഉ​ള്‍പ്പെ​ടു​ന്നു. സ്ത്രീ​ക​ള്‍ക്ക് അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്തും ആ​കാം, അ​തി​െ​ൻ​റ വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് താ​നെ​ന്നും എ​ല്ലാ സ്ത്രീ​ക​ളും അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും സ​ന്തോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു തൊ​ഴി​ല്‍ പാ​ത പി​ന്തു​ട​ര​ണ​മെ​ന്നും ഷാ​ര്‍ജ പൊ​ലീ​സ് വി​മാ​ന​മാ​യ എ6-​എ​ക്സ്.​ആ​ര്‍.​കെ​യു​ടെ കോ​ക്പീ​റ്റി​ലി​രു​ന്ന് ന​ദ അ​ല്‍ ഷം​സി അ​ഭി​മാ​ന​ത്തോ​ടെ പ​റ​ഞ്ഞു.

ഷാ​ര്‍ജ പൊ​ലീ​സി​െ​ൻ​റ ഭാ​ഗ​മാ​യി സ്വ​ന്തം രാ​ജ്യ​ത്തെ സേ​വി​ക്കു​ന്ന​തി​ല്‍ ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു, ഇ​ത് വ​ള​രെ പ്ര​തി​ഫ​ല​ദാ​യ​ക​മാ​യ ഒ​രു റോ​ളാ​ണ്. ത​െ​ൻ​റ ക​ഥ പ​ല​ര്‍ക്കും പ്ര​ചോ​ദ​നം ന​ല്‍കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ന​മ്മു​ടെ രാ​ജ്യ​ത്തെ സേ​വി​ക്കു​ന്ന​തി​ല്‍ സ്ത്രീ​ക​ള്‍ക്ക് ഇ​നി​യും ഇ​ട​മു​ണ്ടെ​ന്ന് ഷം​സി പ​റ​ഞ്ഞു. പ​റ​ക്ക​ല്‍ വ​ള​രെ ആ​വേ​ശ​ക​ര​മാ​ണ്, ഒ​റ്റ​ക്ക് പ​റ​ക്കു​ന്ന​ത് മ​നോ​ഹ​ര​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ് -ഷം​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.