പന്തളം: പന്തളം കുരമ്പാല അടവി ഉത്സവത്തിന്റെ ലോഗോ പ്രകാശനവേളയിൽ ശ്രദ്ധാകേന്ദ്രമായി പന്തളം കുരമ്പാല വല്ല്യവീട്ടിൽ വടക്കേതിൽ ഓമനയമ്മ. 83കാരി ഓമനയമ്മ കുരമ്പാല പടയണിയുടെ അഭിവാജ്യ ഘടകമാണ്. തുണി അലക്ക് ഉപജീവനമാക്കിയ ഓമനയമ്മയാണ് ദേവിയുടെ ഉടയാടയും മറ്റും അലക്കുന്നത്. വലിയകോലമായ ഭൈരവി തുള്ളിയുറഞ്ഞ് ചിറമുടിയിൽ എത്തുമ്പോൾ കുരിതി ഉൾപ്പെടെ കാര്യങ്ങൾ ചെയ്യുന്നതും ഓമനയമ്മയുടെ വീട്ടുകാർ തന്നെ.
പടയണിയിലെ പൂപ്പടയുടെ മാരൻപാട്ട് പാടുന്നതും ഓമനയമ്മ തന്നെ. 13ാം വയസ്സിൽ വിവാഹിതയായി ഇവിടെയെത്തിയതുമുതൽ കുരമ്പാലയോടും കരക്കാരോടും ചേർന്നാണ് ഓമനയമ്മയുടെ ജീവിതം. പത്തോളം അടവിക്ക് പങ്കുചേർന്നിട്ടുണ്ട്. മൂന്നുവർഷം മുമ്പ് ഭർത്താവ് സദാനന്ദൻ മരിച്ചു. ഓമനയമ്മയെ കെട്ടിപ്പിടിച്ച് ഉമ്മനൽകുന്ന ചിത്രം കലക്ർ ഡോ. ദിവ്യ എസ്.അയ്യർ മുഖപുസ്തകത്തിൽ പ്രൊഫൈൽ ഫോട്ടോയായി പങ്കുവെച്ചിരുന്നു.
ഉദ്ഘാടന വേളയിൽ പ്രസംഗം സസൂഷ്മം നിരീക്ഷിച്ച ഓമനയമ്മയെ പ്രസംഗശേഷം അടുത്തേക്കുചെന്നശേഷം ആലിംഗനം ചെയ്യുകയായിരുന്നു. നിരവധിപേർ ചിത്രങ്ങൾ ഷെയർ ചെയ്തതോടെയാണ് ഓമനയമ്മ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.