മൂവാറ്റുപുഴ: ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് സ്വന്തമാക്കിയിരിക്കുകയാണ് മുളവൂർ ഒലിയപ്പുറത്ത് രമേശന്റെയും രാധികയുടെയും ഇരട്ട കുട്ടികളായ പൂജയും പുണ്യയും. ഒരു മണിക്കൂറിൽ 40 പ്രമുഖ വ്യക്തിത്വങ്ങളുടെ ചിത്രങ്ങളാണ് ഇരുവരും ബോട്ടിൽ ആർട്ടിൽ തീർത്തത്. കഴിഞ്ഞ ജനുവരി 23നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന് ഇരുവരും അപേക്ഷിച്ചത്. ഓൺലൈനിൽ ലൈവായിട്ടാണ് മത്സരം.
ചില്ല് കുപ്പിയിലെ വൈറ്റ് പ്രതലത്തിൽ ബ്ലാക്ക് മഷിയിലാണ് ഇവർ ചിത്രങ്ങൾ തീർത്തത്. ഒരു മണിക്കൂറിൽ ഇരുവരും ചേർന്ന് 40 രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക -കായിക - ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ചിത്രങ്ങൾ വരച്ചു. മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്റു, അബുൽ കലാം ആസാദ്, അബേദ്കർ, ഇന്ദിര ഗാന്ധി, നരേന്ദ്രമോദി, മദർ തെരേസ, രവീന്ദ്രനാഥ ടാഗോർ, എബ്രാഹം ലിങ്കൺ, നെൽസൺ മണ്ടേല, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, രാജാറാം മോഹൻ റായ്, സ്വാമി വിവേകാനന്ദൻ, ഷേക്സ്പിയർ, റൊണാൾഡോ, മെസി, നൈമർ, മറഡോണ, വിരാട് കോലി, സരോജിനി നായിഡു, സാനിയ മിർസ, അമിത ബച്ചൻ, ലതാ മങ്കേഷ്കർ, സച്ചിൻ ടെൻഡുൽക്കർ, അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ ചിത്രങ്ങളാണ് ബോട്ടിൽ ആർട്ടിൽ ഇരുവരും തീർത്തത്.
ഒരു ബോട്ടില്‍ ആര്‍ട്ട് ചെയ്യാന്‍ കുറഞ്ഞത് രണ്ടു മണിക്കൂര്‍ വേണം. എന്നാല്‍ ഒരു മണിക്കൂര്‍ കൊണ്ട് 40 കുപ്പികളിൽ ചിത്രങ്ങൾ വരച്ചായിരുന്നു റെക്കോഡിട്ടത്. വീട്ടൂർ എബനേസർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.