തിരുവനന്തപുരം: കേൾവി തകരാറുണ്ടായിരുന്ന റിസ്വാന ഇന്ന് സമൂഹത്തിന്റെ ഹൃദയ സ്പന്ദനം കേൾക്കുന്നു. കുട്ടിക്കാലത്തെ കേൾവി തകരാർ തിരിച്ചറിഞ്ഞ് കോക്ലിയർ ഇംപ്ലാന്റേഷനിലൂടെ ശബ്ദങ്ങളുടെ ലോകത്ത് എത്തുകയായിരുന്നു റിസ്വാന. കോട്ടയം മെഡിക്കൽ കോളജിലെ അവസാനവർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്.
ഇത്തവണ ലോക കേൾവി ദിനത്തിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പോസ്റ്റർ ചിത്രത്തിൽ ഇടംനേടി. ആലപ്പുഴ മണ്ണഞ്ചേരി പുത്തൻവീട്ടിൽ റഷീദ്-സബിത ദമ്പതികളുടെ മകളാണ്.
സഹോദരൻ: ഷിഹാബുദ്ദീൻ. കുഞ്ഞുങ്ങൾക്ക് യഥാസമയം കേൾവി പരിശോധന നടത്തി, തകരാറുകൾ ഉണ്ടെങ്കിൽ ശാസ്ത്രീയമായി പരിഹാരം കണ്ടെത്താനുള്ള അവബോധമാണ് ലോക കേൾവി ദിനം നൽകുന്ന സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.