മക്ക-മദീന ഹറമൈൻ അതിവേഗ ട്രെയിൻ ഡ്രൈവർമാരായി ഇനി സൗദി വനിതകളും

ജിദ്ദ: ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ മക്ക-മദീന ഹറമൈൻ അതിവേഗ ട്രെയിൻ ഡ്രൈവർമാരായി ഇനി സൗദി വനിതകളും. തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ 32 സൗദി വനിതകൾ ഈ രംഗത്ത് പരിശീലനത്തിലൂടെ യോഗ്യത നേടി. വനിതാ ഡ്രൈവർമാരുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് സൗദി റെയിൽവേ ആഘോഷമായാണ് സംഘടിപ്പിച്ചത്. ട്രെയിനിന്റെ ഡ്രൈവിങ്‌ ക്യാബിനുള്ളിൽ നിന്ന് ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പരിശീലനത്തിന്റെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വീഡിയോ ക്ലിപ്പ് സൗദി റെയിൽവേ പുറത്തുവിട്ടു.

ഉയർന്ന സുരക്ഷയോടെയും സൂക്ഷമതയോടെയും സ്‌റ്റേഷനുകളിൽ നിന്ന് തീവണ്ടി നീങ്ങുകയും കാലതാമസമോ പ്രശ്‌നങ്ങളോ കൂടാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയും ചെയ്യുന്നതിനായി ഇനിയും പുരുഷ-വനിത ക്യാപ്റ്റന്മാരെ പരിശീലിപ്പിക്കാൻ ഹറമൈൻ ട്രൈനിന് താൽപ്പര്യമുണ്ടെന്ന് പരിശീകനായ മുഹന്നദ് ഷേക്കർ പറഞ്ഞു.

പശ്ചിമേഷ്യയിലെ ആദ്യത്തെ വനിതാ എക്‌സ്‌പ്രസ് ട്രെയിൻ ലീഡറാകാനുള്ള അവസരത്തിൽ നിരവധി വനിതകൾ അഭിമാനം പ്രകടിപ്പിക്കുകയും തീർഥാടകരെയും സന്ദർശകരെയും മക്കയിലും മദീനയിലും എത്തിക്കുന്നതിന് ശ്രദ്ധയോടെ പ്രവർത്തിക്കാനുള്ള വലിയ പ്രചോദനമാണെന്നും യുവതികളായ വനിത ഡ്രൈവർമാർ ഊന്നിപ്പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന്റെ തുടർച്ചയായാണ് ഹറമൈൻ എക്‌സ്പ്രസ് ട്രെയിനിൽ ഡ്രൈവർമാരാകാൻ സൗദി വനിതകളെ യോഗ്യരാക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-11 06:28 GMT