സ്റ്റേജ് പ്രോഗ്രാമുകളിൽവെച്ചാണ് ഞാനും സയനോരയും ആദ്യമായി കാണുന്നത്. ഒരേ മേഖലയിൽ നിൽക്കുന്നവർ തമ്മിലുള്ള പരിചയം ഒരു വലിയ സൗഹൃദമായി വളർന്നതെങ്ങനെയെന്ന് ഒാർത്തെടുക്കുകയാണ് സയനോരയുടെ രാജിക്കുട്ടി. മലയാളിയുടെ നാവിൻതുമ്പത്ത് എപ്പോഴുമുണ്ടാകാറുള്ള മെലഡികളിൽ പലതും സമ്മാനിച്ച രാജലക്ഷ്മി സയനോരക്ക് രാജിക്കുട്ടിയാണ്. സയനോര ഇന്ന് രാജലക്ഷ്മിക്ക് സയയാണ്.
സ്റ്റേജ് ഷോകൾക്കിടയിൽ കണ്ട് ചിരിനൽകി പിരിയുന്നതിൽനിന്ന് ഞങ്ങൾ ‘രാജിക്കുട്ടി’യും ‘സയ’യുമാകുന്നത് ഒരു ചാനലിെൻറ പ്രോഗ്രാമിെൻറ ഷൂട്ടിനിടയിലാണ്.
ഒരു വർഷത്തോളം നീണ്ടുനിന്ന പ്രോഗ്രാമായിരുന്നു അത്. പത്തു പതിനഞ്ച് പേരുണ്ടായിരുന്നെങ്കിലും ഞങ്ങൾ രണ്ടു പേരായിരുന്നു പെൺകുട്ടികളായി അതിലുണ്ടായിരുന്നത്. അതുകൊണ്ടുള്ള ഒരു ഗുണമെന്താണെന്നുവെച്ചാൽ മാസത്തിൽ ഒരാഴ്ചയോളം ഞങ്ങൾ ഒരുമിച്ചായിരിക്കും. താമസവും ഭക്ഷണവുമെല്ലാം ഒരുമിച്ച്. അവിടെ നിന്നാണ് ഞങ്ങൾക്കിടയിൽ ഇത്രയും മനോഹരമായ ഒരു സൗഹൃദം തുടങ്ങുന്നത്. ഒരു പാട് രസകരമായ അനുഭവങ്ങൾ ഉണ്ട് ആ സൗഹൃദം തുടങ്ങിയ ശേഷം ജീവിതത്തിൽ. അതുവരെ എനിക്ക് സീരിയസായ ഒരു സൗഹൃദവും ഉണ്ടായിരുന്നില്ല. ഒന്നോ രണ്ടോ ഫ്രണ്ട്സുണ്ടായിരുന്നു. എന്നാലും, സൗഹൃദമാണ് എെൻറ ശക്തിയെന്നു പറയാൻ പറ്റുന്ന ഒരു ലെവലില്ലേ അത്തരമൊരു ഫ്രണ്ട്ഷിപ് ഉണ്ടായിരുന്നില്ല.
അങ്ങനെ ഇങ്ങനെ ഇരിക്കുേമ്പാഴാണ് സയ എെൻറ ലൈഫിലേക്ക് വന്നത്. സയനോരയെ എല്ലാവർക്കും അറിയാം. എപ്പോഴും ചിരിച്ച് അടിച്ചു പൊളിച്ച് നടക്കുന്ന ഒരു പെൺകുട്ടിയാണ് സയ. അവളിലെ പോസിറ്റിവായ കാരക്ടറായിരിക്കണം, പെെട്ടന്ന് എല്ലാവരുമായി ഫ്രണ്ട്ലിയാകാൻ അവൾക്ക് പറ്റുന്നത്.പിന്നെ, അസാമാന്യ ധൈര്യശാലിയാണ്, എന്തു കാര്യവും ഒറ്റക്ക് നേരിടാനുള്ള ഒരു അസാമാന്യ കോൺഫിഡൻസുണ്ട്. ഞാനാണെങ്കിൽ ഇതിെൻറ നേരെ ഒാപോസിറ്റാണ്. സയ പാടുന്ന പാട്ടിെൻറ നേരെ എതിരാണ് പാടുന്നത്. സ്റ്റേജിലാണെങ്കിൽ ഞാൻ അനങ്ങാതെനിന്ന് പാടുേമ്പാൾ, അവളാെണങ്കിൽ നേരെ എതിരും. പിച്ചുപോലും രണ്ടും രണ്ടറ്റത്താണ്. പലരും ചോദിക്കും. ഇത്രയും വൈരുധ്യങ്ങൾ ഉള്ള നിങ്ങൾ എങ്ങനെ കട്ടക്കമ്പനിയായെന്നാണ്. എനിക്ക് തോന്നുന്നത്. ഞങ്ങൾക്കുള്ളിലെ ഇൗ വൈരുധ്യങ്ങൾ തന്നെയാകും, ഞങ്ങളെ ഇത്രയുമധികം ചേർത്തുനിർത്തുന്നതും ഞങ്ങൾ പറയുന്നതും ചിന്തിക്കുന്നതുമൊക്കെ ഒരേ വേവ് ലങ്ത്തിൽ വന്നതും.
അവൾ വന്നതിനു ശേഷം എനിക്കും ഒരുപാട് കാര്യങ്ങൾ ലൈഫിൽ നടപ്പാക്കാൻ പറ്റി. ഒറ്റക്ക് യാത്രചെയ്യാനുള്ള ധൈര്യംപോലും ലഭിച്ചത് സയ തന്ന ഒരു ഉൗർജ്ജത്തിൽ നിന്നാണ്. എങ്ങനെ കാര്യങ്ങളെ സമീപിക്കണം, പലതരം പേടികൾ അങ്ങനെ തുടങ്ങി കോൺഫിഡൻസിെൻറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനെയൊക്കെ മറികടക്കാൻ പറ്റി. അവൾ വന്നതിനു ശേഷമുള്ള ജീവിതമെടുത്താൽ ഇങ്ങനെ കുറേ നന്മകളുണ്ടായി എന്നു തന്നെ പറയാൻ പറ്റും. എെൻറ ലൈഫ് സ്റ്റെൽ പോലും മാറി ലൈഫിനെ പുതിയ ഒരു രീതിയിൽ നോക്കാൻ തുടങ്ങി. ധൈര്യമായി പലപ്പോഴും പ്രതികരിക്കാനും ഇടപെടാനും തുടങ്ങി. എന്തെങ്കിലും കണ്ടാൽ പ്രതികരിക്കണം, പ്രതികരിക്കേണ്ട സ്ഥലത്ത് അടങ്ങി പമ്മി ഇരിക്കരുത്, റിയാക്ട് ചെയ്യണമെന്നൊക്കെ പഠിപ്പിച്ചതും അതിന് ധൈര്യം തന്നതും സയ ആണ്.
കൂടുതൽ വായനക്ക്
മാധ്യമം കുടുംബം ആഗസ്ത് ലക്കം
സൗഹൃദം സ്പെഷൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.