വനിതാ രത്നങ്ങൾക്ക്​ ആദരവായി 'ഷി ക്യൂ'

സ്ത്രീശാക്തീകരണം നിലപാടും കർമവുമായി കൊണ്ടുനടക്കുന്ന രാജ്യം. ഈ മുന്നേറ്റത്തിന് ശക്തിപകർന്ന്‌ കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്തുന്ന ഇന്ത്യൻ വനിത സമൂഹം. ഇവിടെയാണ് ഗൾഫ്​ മാധ്യമം -ഷി ക്യൂ പുരസ്കാരം പ്രസക്തമാകുന്നത്. മലയാള മാധ്യമപ്രവർത്തനരംഗത്തെ വഴിത്തിരിവ് എന്ന സന്ദേശവുമായി കടന്നുവന്ന മാധ്യമം അരികുവത്കരിക്കപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമാവുക എന്ന ദൗത്യമാണ് മുഖ്യമായും നിർവഹിച്ചത്. ഇത്തരമൊരു ലക്ഷ്യം മുന്നിൽവെച്ചുതന്നെയാണ് പ്രവാസലോകത്ത് വിവിധമേഖലകളിൽ വ്യത്യസ്തങ്ങളായ സംഭാവനകൾ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട ഇന്ത്യൻ സ്ത്രീത്വത്തെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഷി ക്യു പുരസ്കാരം പ്രഖ്യാപിക്കുന്നത്​. എട്ടു മേഖലകളിൽ വ്യക്​തിമുദ്ര പതിപ്പിച്ച വനിതകൾക്കാണ്​ പ്രഥമ ഷി ക്യു പുരസ്കാരം സമ്മാനിക്കുന്നത്​. കൃഷി, കല-സാംസ്കാരികം, അധ്യാപനം, സാമൂഹിക സേവനം, സോഷ്യൽ ഇൻഫ്ലുവൻസർ, കായികം, സംരംഭക, ആരോഗ്യം എന്നീ എട്ടു വിഭാഗങ്ങളിൽ നിന്ന്​ രണ്ടു ഘട്ടങ്ങളിലാണ്​ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. പൊതുജനങ്ങളിൽനിന്ന് ലഭിച്ച 700ഓളം നാമനിർദേശങ്ങളിൽനിന്ന് വിദഗ്​ധ സമിതി തെരഞ്ഞെടുത്തത്​ 26 പേരെ. പൊതുജനങ്ങൾക്കിടയിലെ വോട്ടിങ്ങിന്‍റെയും കേരളത്തിലെയും ഖത്തറിലെയും വിദഗ്​ധരായ ജഡ്​ജിങ്​ പാനലിന്‍റെ വിലയിരുത്തലി​ന്‍റെയും അടിസ്ഥാനത്തിലാണ്​ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്​. 

Tags:    
News Summary - ‘Shi Q’ in honor of women gems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.