ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ റഫാൽ യുദ്ധവിമാനം പറത്തുന്ന ആദ്യ വനിത പൈലറ്റാകാനൊരുങ്ങി ൈഫ്ലറ്റ് ലഫ്റ്റനൻറ് ശിവാംഗി സിങ്. നിലവിൽ മിഗ്-21 ബൈസൺ യുദ്ധ വിമാന സംഘത്തിലെ അംഗമാണ് ഇവർ. കഴിഞ്ഞ വർഷം ഇന്ത്യ-പാക് സംഘർഷത്തിനിടെ വിമാനം തകർന്ന് പാകിസ്താെൻറ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ആയിരുന്നു ഇവരുടെ പരിശീലകനെന്ന് പ്രമുഖ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഒരു വിമാനം പറത്തുന്ന പൈലറ്റുമാർ മറ്റൊരു സാങ്കേതിക വിദ്യയിൽ നിർമിച്ച വിമാനം പറത്താൻ തുടങ്ങും മുമ്പ് പൂർത്തിയാക്കുന്ന 'കൺവേർഷൻ ട്രെയിനിങ്' ആണ് ഇപ്പോൾ നടക്കുന്നത്. പരിശീലനം പൂർത്തിയാകുന്നതോടെ ശിവാംഗി റഫാൽ സംഘത്തിെൻറ (ഗോൾഡൻ ആരോസ്) ഭാഗമാകും. വാരാണസി സ്വദേശിനിയാണ്.
ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ ശിവാംഗി യു.പിയിലെ എൻ.സി.സി എയർ സ്ക്വാഡ്രൺ കാഡറ്റായിരുന്നു. 2016ൽ എയർഫോഴ്സ് അക്കാദമിയിലെത്തി. നിലവിൽ ഇന്ത്യൻ വ്യോമസേനക്ക് 10 വനിത യുദ്ധ വൈമാനികരുണ്ട്. വ്യോമസേനയിലെ മൊത്തം വനിത ഓഫിസർമാരുടെ എണ്ണം 1,875 ആണ്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.