കടലിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന വിവിധ ഇനം ചിപ്പികളിൽ വർണ മനോഹരങ്ങളായ ചിത്രങ്ങൾ തീർത്തിരിക്കുകയാണ് മലപ്പുറം നിലമ്പൂർ സ്വദേശിയായ ശ്രീജ വിജയകുമാരി. ഫോർട്ട്കൊച്ചി ഡേവിഡ് ഹാളിലാണ് 207 മുത്തുച്ചിപ്പികളിൽ അക്രിലിക് മാധ്യമം കൊണ്ട് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.
'കാക്കോത്തി' എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രദർശനം മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് അടക്കമുള്ള പ്രദേശങ്ങൾ സഞ്ചരിച്ച് ശേഖരിച്ച മുത്തുച്ചിപ്പികളിലാണ് പ്രകൃതിയെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ശംഖുകൾ, ചിപ്പികൾ എന്നിവ ഉപയോഗിച്ച് നിർമിച്ച ആരാധനാലയങ്ങളും പ്രദർശനത്തിലുണ്ട്.
കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, തൃശൂർ വടക്കുംനാഥ ക്ഷേത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രദർശനം തിങ്കളാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.