വര്‍ഷങ്ങള്‍ക്കു മുമ്പ് മൂവാറ്റുപുഴ റോട്ടറി ക്ലബ് വയോധികര്‍ക്കായി സംഘടിപ്പിച്ച സായംസന്ധ്യ എന്ന പരിപാടിയില് ആയിരം കണ്ണുമായി എന്ന മലയാളികളുടെ പ്രിയപ്പെട്ട പാട്ടുമായി എ്ത്തിയ ഒരു യുവതിയുണ്ടായിരുന്നു. ആദ്യമായി വലിയൊരു ചടങ്ങില്‍ പാട്ടുപാടുന്നതിന്റെ എല്ലാ പരിഭ്രമവും ആത്മവിശ്വാസക്കുറവും ഉള്ളിലൊതുക്കി അവള്‍ പാടിതീര്‍ത്തപ്പോള ്‍, നിലക്കാത്ത കരഘോഷമായിരുന്നു സദസിന്റെ മറുപടി. അന്നത്തെ തുടക്കക്കാരി ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 0ലേറെ വേദികളില്‍ നിരവധി പാട്ടുകളാണ് പാടിയിട്ടുള്ളത്. അവളുടെ പേര് ധന്യ ഗോപിനാഥ്. തണല്‍ പാരാപ്ലീജിക് പേഷ്യന്റ് സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴിലുള്ള ഫ്രീഡം ഓണ്‍ വീല്‍ചെയര്‍ ഗാനമേള കൂട്ടത്തിലെ ഏക പെണ്‍ഗായിക.
19 വയസായപ് പോള്‍ നട്ടെല്ലില്‍ ബാധിച്ച ട്യൂമറാണ് ധന്യയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ എടുത്തു കളഞ്ഞെങ്കിലും പാരാപ്ലീജിയ എന്ന അസുഖം വിധി അവള്‍ക്കായി കാത്തുവെച്ചിരുന്നു. ബി.എസ് സി ഒപ്‌ടോമെട്രി പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന ധന്യക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ല. ഫിസിയോ തെറപ്പിയിലൂടെയും മറ്റും വീല്‍ചെയറിലേക്ക് മാറാവുന്ന വിധത്തിലായി. ആയിടക്കാണ് തണല്‍ സൊസൈറ്റിയുടെ പരിപാടികള്‍ക്കും ക്യാമ്പിനുമെല്ലാം അവള്‍ പോയി തുടങ്ങിയത്.
സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ പാട്ടുകാരിയായിരുന്നെങ്കിലും അസുഖത്തോടെ പാട്ടിനെ മറന്ന ധന്യയെ വീണ്ടും സംഗീതലോകത്തെത്തിച്ചത് തണലിന്റെ ഭിന്നശേഷി ക്യാമ്പുകളാണ്. ജില്ല പ്രൊജക്ട് മാനേജറും തണലിന്റെ നേതൃത്വം നല്‍കുന്നവരിലൊരാളുമായ ഡോ.മാത്യൂസ് നുമ്പേലിയുടെ പ്രോത്സാഹനത്തില്‍ കൂട്ടത്തിലെ പാട്ടുകാര്‍ ചേര്‍ന്നൊരു ഗാനമേള സംഘം രൂപവത്കരിച്ചു. ആത്മവിശ്വാസ കുറവുണ്ടായിരുന്ന എല്ലാവര്‍ക്കും ധൈര്യം പകര്‍ന്ന് ഡോ.മാത്യൂസ് കൂടെനിന്നു. അങ്ങനെയാണ് ഫ്രീഡം ഓണ്‍ വീല്‍ചെയറിന്റെ പിറവിയെന്ന് ധന്യ പറയുന്നു. പലവിധ റിഹേഴ്‌സലുകള്‍ക്കു ശേഷം മൂവാറ്റുപുഴയിലെ പരിപാടിയില്‍ പാടി. അതിനുശേഷം നിരവധി സംഗീതയാത്രകള്‍ സംഘത്തിനൊപ്പം നടത്തി.
മെലഡി ഗാനങ്ങള്‍ പാടാനിഷ്ടമുള്ള ധന്യയുടെ പ്രിയപ്പെട്ട പാട്ടുകാരി കെ.എസ് ചിത്രയാണ്. ചിത്രചേച്ചിയെ കാണണമെന്നതാണ് സ്വപ്‌നം. ആദ്യമൊക്കെ വീല്‍ചെയറില്‍ പാട്ടുപാടാനെത്തുമ്പോള്‍ പലരും സഹതാപത്തോടെ നോക്കിയിരുന്നത് ധന്യക്ക് വലിയ വിഷമമായിരുന്നു. പിന്നീട് അതുമായി പൊരുത്തപ്പെട്ടു. പാട്ടു കേട്ട് സദസിലുള്ള ചില അമ്മമാര്‍ വന്ന് കണ്ണീരോടെ കെട്ടിപ്പിടിക്കുന്നതാണ് തനിക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായി ഈ 37കാരി കരുതുന്നത്.
കുഞ്ഞുനാളില്‍ വളരെ കുറച്ചു കാലം സംഗീതം പഠിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും തുടങ്ങിയെങ്കിലും പലപ്പോഴും തുടര്‍ച്ച കിട്ടുന്നില്ല. ജില്ലയിലെവിടെയും സംഗീത പരിപാടിയുണ്ടെങ്കിലും തന്റെ രൂപമാറ്റം വരുത്തിയ വാഗണര്‍ കാറോടിച്ചാണ് ധന്യ പോവുന്നത്. ജില്ലക്കു പുറത്താണെങ്കില്‍ സംഘാംഗങ്ങളെല്ലാം ചേര്‍ന്ന് ട്രാവലര്‍ പിടിച്ചുപോകും. ബാര്‍ അസോസിയേഷന്‍, കുടുംബശ്രീ എന്നിവരുടേതുള്‍പ്പടെ അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
ഭിന്നശേഷിക്കാരുണ്ടാക്കുന്ന സോപ്പ് പൊടി, സോപ്പ്, തുടങ്ങിയവ പൊതിയാനുള്ള പാലിയം കവര്‍ നിര്‍മാണത്തിന്റെ സംസ്ഥാന കോര്‍ഡിനേറ്ററാണ് ധന്യ. വീട്ടിലിരുന്ന് അബാകസ് പരിശീലനവും നല്‍കുന്നു. ഇതിനിടെ പ്രൈവറ്റായി ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയെടുത്തു. ഇനിയും കൂടുതല്‍ പാട്ടു പഠിക്കാനും ആഗ്രഹമുണ്ട്. മൂവാറ്റുപുഴ ഗവ.മോഡല്‍ ഹൈസ്‌കൂളിനടുത്ത് പുറമട തോട്ടത്തില്‍ വീട്ടില്‍ ഗോപിനാഥന്റെയും സുശീലയുടെയും മകളാണ് ധന്യ. സഹോദരി ദിവ്യ. മാതാപിതാക്കളും കുടുംബവും തണല്‍ അംഗങ്ങളുമാണ് തന്റെ ജീവിത വിജയത്തിനു പിന്നിലെന്ന് ധന്യ ചിരിയോടെ പറയുന്നു. ഈ പ്രത്യേക ദിനത്തില്‍ ഓരോ വനിതയെയും ആദരിക്കണമെന്നും മറ്റെല്ലാ ദിനങ്ങളിലും ഇതു തുടരണമെന്നുമാണ് വനിത ദിനത്തെ കുറിച്ച് ഈ പാട്ടുകാരിക്ക് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.