തലശ്ശേരി: ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആടിയും പാടിയും സബ് കലക്ടർ അനുകുമാരി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തെറപ്പികൾ സൗജന്യമായി നൽകിവരുന്ന ഹോപ് ഏർളീ ഇന്റർവെൻഷൻ സെന്ററിലാണ് തിങ്കളാഴ്ച സബ് കലക്ടർ എത്തിയത്. ഒരു മണിക്കൂറോളം കുട്ടികളോടൊപ്പം ചെലവഴിച്ച കലക്ടർ അവിടെ ചികിത്സക്ക് വരുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിക്കുകയും ചികിത്സ പുരോഗതി വിലയിരുത്തുകയും ചെയ്തു.
ആഗസ്റ്റ് 15ന് തലശ്ശേരി സ്‌റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത ഹോപ്പിലെ കുട്ടികളെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ബൈറൂഹ ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങളെ കലക്ടർ പ്രശംസിച്ചു. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.