പരപ്പനങ്ങാടി: കുട്ടികൾക്കും അമ്മമാർക്കും അഭയമായി വിജിഷ ടീച്ചർ. പരപ്പനങ്ങാടി ടൗൺ സ്കൂളിലെ എസ്.ആർ.ജി കൺവീനറും അധ്യാപികയുമായ വിജിഷയുടെ ജീവിതം തന്നെ അധ്യാപനമാണ്. കോവിഡ് കാലത്ത് സധൈര്യം അക്ഷര പോരാളിയായി രംഗത്തിറങ്ങിയ ടീച്ചർ പരിശീലനം അനിവാര്യമായ കുട്ടികളെ പ്രത്യേകം തിരിച്ചറിഞ്ഞ് വീടുകളിൽ തേടിയെത്തി നിരന്തരമായി അധ്യയന പരിശീലനം നൽകി.
ഇതുവഴി അമ്മമാരുടെ കൂട്ടുകാരിയായി. ഏതുസങ്കടങ്ങളും പങ്കുവെക്കാനും സംവദിക്കാനും തുറന്നു വെച്ച കാതുകളുമായി ടീച്ചർ തങ്ങളോടൊപ്പമുണ്ടെന്ന തോന്നൽ രക്ഷിതാക്കളുടെ ജീവിതത്തിലുണ്ടാക്കിയെടുക്കാനായി. അതുകൊണ്ടുതന്നെ കുട്ടിയുടെ ടീച്ചറല്ല എന്നല്ല തങ്ങളുടെ ടീച്ചറാണ് രക്ഷിതാക്കൾക്ക് വിജിഷ. ചെറമംഗലം നവജീവൻ വായനശാല വനിത വേദിയുടെ സ്ഥാപക അധ്യക്ഷയാണ്.
വനിത വേദിക്ക് കീഴിൽ പ്രവർത്തിക്കുന്ന ‘വാടാർ മല്ലിക’ വിജയകരമായാണ് ടീച്ചർ മുന്നോട്ട് കൊണ്ടുപോകുന്നത്. വാടാർമല്ലിയുടെ പാഠശാലയിൽ ഇപ്പോൾ 50ലേറെ സജീവ പ്രവർത്തകരും ഇരുനൂറിൽ പരം അംഗങ്ങളുമുണ്ട്. ‘വാടാർ മല്ലിക’യുടെ സുഗന്ധം നൂറിൽപരം കുടുംബങ്ങളിലേക്ക് പരന്നതോടെ വിജിഷ ടീച്ചറുടെ അധ്യാപന മഹിമ നന്മയായി പടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.