83ലും പുസ്തകങ്ങളെ ചങ്ങാതിയാക്കിയ വയോധികയെ തേടി എഴുത്തുകാരനെത്തി. പുസ്തകങ്ങളെ ചങ്ങാതിയാക്കിയ കരിവെള്ളൂർ പലിയേരി കൊവ്വലിലെ ആറ്റാച്ചേരി വീട്ടിൽ പാർവതി എന്ന 83കാരിയായ പാറു അമ്മയെ തേടിയാണ് എഴുത്തുകാരനായ സി.വി. ബാലകൃഷ്ണൻ എത്തിയത്.
പലിയേരി കൊവ്വൽ വായനശാലയിലെ ഏറ്റവും കൂടുതൽ പുസ്കങ്ങൾ വായിച്ച വ്യക്തി എന്ന നിലയിൽ പാറു അമ്മ ആദരിക്കപ്പെട്ടിരുന്നു. വാർധക്യത്തിലും തുടരുന്ന വായനശീലമാണ് അവരെ നേരിൽ സന്ദർശിക്കാൻ സി.വിക്ക് പ്രേരണയായത്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള പാറു അമ്മ പുസ്തകങ്ങളുടെ ഉറ്റചങ്ങാതിയാണ്. പൗരാണിക കൃതികൾതൊട്ട് ആധുനിക കഥകളും നോവലും വരെ ഇവർ വായിച്ചുതീർത്തിരിക്കുന്നു. പുസ്കങ്ങളെ നിരൂപിച്ച് സംസാരിക്കാനും മിടുക്കുണ്ട് ഇവർക്ക്.
ഈ പ്രായാധിക്യത്തിലും ടി.വി കണ്ടും പത്രവാർത്തകളും മറ്റും വായിച്ചും പൊതുവിഷയങ്ങളെ സംബന്ധിച്ചും നല്ല അവബോധം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. മകനും അനൗൺസറുമായ കരിവെള്ളൂർ രാജനാണ് ഇടതടവില്ലാത്ത വായനക്ക് കൂട്ട്.
വായനശാലയിലെ പുസ്തകങ്ങൾക്കൊപ്പം പുതിയ പുസ്തകങ്ങൾ വിലകൊടുത്ത് വാങ്ങിയും വായനയെ പരിപോഷിപ്പിക്കാൻ മകൻ തനിക്ക് തുണ നിൽക്കുന്നു എന്ന് പാറു അമ്മ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.