കോവിഡ് സൃഷ്ടിച്ച ലോക് ഡൗണ്‍ മാറ്റിമറിച്ച ജീവിതങ്ങള്‍ ഏറെയാണ്. അതിലിടം പിടിക്കുകയാണ്, മംഗലാട് വലിയപറമ്പത്ത് വി.പി. സന ഫാത്തിമയെന്ന ബിരുദ വിദ്യാര്‍ഥി. ചിത്രരചന പഠിച്ചിട്ടില്ല. എന്നാല്‍, കുട്ടിക്കാലം മുതല്‍ വരകള്‍ കൂടെയുണ്ടായിരുന്നു.
കോളജ് പഠനകാലത്ത് ഫെസ്റ്റുകളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഇപ്പോഴാണ് പൊതുഅംഗീകാരം നേടിയത്. ലോക്ഡൗണ്‍ വേളയില്‍ കൂടുതല്‍ സമയം ലഭിച്ചതോടെ വരയുടെ സ്വന്തമായി സന ഫാത്തിമ. ഇതോടെ, സമൂഹ മാധ്യമങ്ങളിലും മറ്റും ഉപയോഗിക്കാന്‍ സനയുടെ വര തേടി വരുന്നവരുടെ എണ്ണം കൂടി. ഇപ്പോള്‍, അറിയുന്ന നവവധൂവരന്മാരിലേറെയും ഈ വരകള്‍ ചേര്‍ത്തു പിടിക്കുകയാണ്.
മംഗലാട് നഫീസത്തുല്‍ മിസ്രിയ കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് സന. കാലിഗ്രഫി, പെയിൻറിങ്, ഡ്രോയിങ്, സ്റ്റന്‍സില്‍ ആര്‍ട്ട്, കഴിവുകള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതലും കാലിഗ്രഫിയിലാണ്. വിവിധ രൂപങ്ങളിലും മറ്റും കാലിഗ്രഫി എഴുതുന്നു. ലോക്ഡൗണിനു മുമ്പുതന്നെ കാലിഗ്രഫി സ്വന്തമായി പഠനം ആരംഭിച്ചിരുന്നു. ലോക്ഡൗണ്‍ കാലത്തു കൂടുതല്‍ സമയം അതിനു വേണ്ടി ചെലവഴിച്ചു.
ഖത്തര്‍ ഹമദ് ആശുപത്രിയിൽ ജോലി ചെയ്യുന്ന വി.പി. മൂസയാണ് പിതാവ്. മാതാവ്: ഫൈനൂസ് (ജനസേവ കേന്ദ്രം). സഹോദരങ്ങള്‍: ഹാഫിള് മുഹമ്മദ് സിനാന്, നഫീസത്തുല്‍ മിസ്രിയ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.