സമൂഹ മാധ്യമങ്ങളിൽ വൈറലായി രണ്ടാം ക്ലാസുകാരി പി. അഭിരാമിയുടെ കോവിഡ് കാലത്തെ ടിക് ടോക് പ്രകടനങ്ങൾ. തിരുവാലി മേലെ കോഴിപറമ്പ് ദേവി വിലാസിലെ അരുൺ-രമ്യ ദമ്പതികളുടെ എകമകളും വണ്ടൂർ ഓട്ടൺ ഇംഗ്ലീഷ് സ്കൂളിലെ രണ്ടാം ക്ലാസുകാരിയുമാണ് അഭിരാമി.
അമ്മ രമ്യ കലാലയ പഠനകാലത്ത് വേദിയിൽ കയറിയതല്ലാതെ കാര്യമായ കലാപാരമ്പര്യം കുട്ടിക്ക് അവകാശപ്പെടാനില്ല. കോവിഡ് കാലത്ത് പലരെയും പേലെ അഭിരാമിയുടെ ഉള്ളിലേ കലാകാരിയും പുറത്തു വന്നിരിക്കുകയാണ്. കിലുക്കത്തിലെ കിട്ടുണ്ണിയായും ഡോക്ടർ പശുപതിയിലേ യു.ഡി.സിയായും യോധയിലെ ദമയന്തിയായുമുള്ള അഭിരാമിയുടെ പ്രകടനം വലിയവരെേപ്പാലും അമ്പരപ്പിക്കുന്നതാണ്.
ഇന്ന് പ്രമുഖ സമൂഹമാധ്യമ കലാകൂട്ടായ്മകളിൽ അഭിരാമി അംഗമാണ്. നടൻ ഉണ്ടപക്രൂ അടക്കമുള്ളവർ അഭിരാമിയുടെ വിഡിയോ തെൻറ എഫ്.ബിയിൽ ഷെയർ ചെയ്തവരാണ്. മോഹൻലാലിനെ എറേ ഇഷ്ടപ്പെടുന്ന അഭിരാമിക്ക് അനുകരിക്കാൻ എറേയിഷ്ടം ഇന്നസെൻറിനെയാണ്. ഭാവിയിൽ ഡോക്ടറാകാനാണ് അഭിരാമിക്കിഷ്ടം.
അഭിനയിക്കാൻ മാത്രമല്ല. നന്നായി പാടാനും അറിയാം. ടിക് ടോക് നിരോധിച്ചെങ്കിലും സമാന സ്വഭാവമുള്ള ആപ്പിെൻറ സഹായത്തോടെ 100ലധികം വിഡിയോയിൽ അഭിരാമി അഭിനയിച്ച് തകർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.