വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ എഴുതുന്ന ജോലിയിൽ കാൽ നൂറ്റാണ്ട് പിന്നിടുകയാണ് പൊൻകുന്നം സ്വദേശിനിയായ ഉഷ ഹരിദാസ്. ജന്മസിദ്ധമായി ലഭിച്ച കഴിവുകൊണ്ട് രൂപപ്പെടുത്തിയ സ്വയംതൊഴിലാണ് ഉഷയുടെ അഭിമാനം.
ഈരാറ്റുപേട്ട-വാഗമൺ റോഡിൽ എം.ജി എച്ച്.എസ് സ്കൂളിന് സമീപത്താണ് പൊൻകുന്നം നെയ്യാട്ടുശ്ശേരി തേക്കനാൽ വീട്ടിൽ ഉഷ കുമാരിയുടെ സ്ഥാപനം പ്രവർത്തിക്കുന്നത്. ഏത് സമയത്തും എഴുത്തിൽ മുഴുകിയാണ് ഇവരെ കാണാൻ കഴിയുന്നത്.
ആദ്യകാലത്ത് ചിത്രങ്ങൾ വരക്കുകയും പരസ്യ ബോർഡുകളിൽ എഴുതുകയും ചെയ്തിരുന്നു. പിന്നീട് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് എഴുതുന്നതിലേക്ക് മാറി. ഡിജിറ്റലൈസേഷൻ ഒരുപാട് വന്നെങ്കിലും തന്റെ തൊഴിലിന് ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ലെന്ന് ഉഷ പറയുന്നു. ചെറുപ്പം മുതൽ ചിത്രകലയിൽ താൽപര്യമുണ്ടായിരുന്നു. സ്കൂൾതലത്തിൽ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
പാലായിലെ കൈരളി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കി. കെ.ജി.ടി.എ ഫൈൻ ആർട്സ് ഡിപ്ലോമ നേടിയതിനെ തുടർന്നാണ് ഡ്രോയിങ് സ്ഥാപനം തുടങ്ങിയത്. നിശ്ചയദാർഢ്യത്തിനൊപ്പം വീട്ടുകാരുടെ പ്രോത്സാഹനവുമായതോടെ സംരംഭം വിജയിച്ചു.
വീട്ടിലെ മറ്റ് അംഗങ്ങളും വരയിൽ പ്രാവീണ്യം തെളിയിച്ചവരാണ്. നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, നടി ഉർവശി തുടങ്ങിയവരുടെ ഛായചിത്രങ്ങളും വള്ളംകളിയുടെ ദൃശ്യങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.