മലയാളി യുവതി വർഷയെ തേടി വീണ്ടും അംഗീകാരം. ദിവസങ്ങൾക്കു മുമ്പ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിലൂടെ അംഗീകാരം ലഭിച്ച പെൺകുട്ടിയെ തേടിയാണ് വീണ്ടും അംഗീകാരം എത്തിയത്. ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സ്, ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സ്, യൂറോപ്യൻ റെക്കോഡ്സ്, ബുക്ക് ഹായ് റേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ്, വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് (ലണ്ടൻ) എന്നിവയിലൂടെ ലോകഭാഷയുടെ നെറുകയിൽ എത്തുകയാണ് ഇൗ മലയാളി യുവതി.
എഴുത്തുകാരൻ വില്യം ഷേക്സ്പിയർ കൃതികളെ അടിസ്ഥാനമാക്കിയുള്ള ആവിഷ്കാരത്തിനാണ് നേട്ടങ്ങൾ. വില്യം ഷേക്സ്പിയർ എന്ന നാമധേയത്തെ പോയറ്റിക്കൽ പോട്രേറ്റ് ഓഫ് വില്യം ഷേക്സ്പിയർ എന്ന പേരിൽ തയാറാക്കിയ രചനയാണ് വർഷയെ അംഗീകാരത്തിന് അർഹയാക്കിയത്.
വൈപ്പൻകാട്ടിൽ നാജിഹ് സുബൈറിെൻറ ഭാര്യയും മാള വടമ നാലകത്ത് സൈഫുദ്ദീൻ-ഫെമിനാ ബീഗം ദമ്പതികളുടെ മകളുമാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ വർഷ പെരുമ്പാവൂർ മാർത്തോമ കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ തൃശൂർ സെൻറ് അലോഷ്യസ് കോളജിൽ ഇംഗ്ലീഷിൽ പിഎച്ച്.ഡി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.