ജിദ്ദ: ചെങ്കടലിന്റെയും കിഴക്കൻ മേഖലയുടെയും തീരപ്രദേശങ്ങളിലെന്നപോലെ ജീസാൻ മേഖലയിലും പ്രധാനപ്പെട്ട തൊഴിലുകളിലൊന്നാണ് മത്സ്യബന്ധനം. ഈ പ്രദേശങ്ങളിലെ നിരവധി പേരാണ് മത്സ്യബന്ധനത്തിലേർപ്പെടുന്നത്. എന്നും ഈ പ്രദേശങ്ങളിലെ പുരുഷന്മാരുടെ കുത്തകയായിരുന്നു മത്സ്യബന്ധന തൊഴിൽ. എന്നാൽ, 200ലധികം ദ്വീപുകളുള്ള ഫറാസാൻ ദ്വീപസമൂഹത്തിലെ ജനവാസമുള്ള മൂന്നു ദ്വീപുകളിലൊന്നായ ‘ഖമാഹ്’ദ്വീപിലെ കാര്യം അങ്ങനെയല്ല.
ചില സ്ത്രീകൾ പതിറ്റാണ്ടുകളായി അവിടെ മത്സ്യബന്ധനം നടത്തി അവരുടെ കുടുംബങ്ങൾക്ക് ഭക്ഷണവും ഉപജീവനവും നൽകുന്നതിൽ പങ്കാളികളാകുന്നു. കുടുംബനാഥൻ മത്സ്യബന്ധനത്തിന് പോകുമ്പോൾ ചിലപ്പോൾ ദിവസങ്ങളോളം അത് നീണ്ടേക്കാം. മീൻപിടിത്തം കഴിഞ്ഞാൽ വല വലിച്ച് അതിൽ കുടുങ്ങിയ മത്സ്യത്തിന്റെ അളവ് നോക്കും. കൂടുതൽ മത്സ്യം കിട്ടുമ്പോൾ വിൽപന നടത്തും. അല്ലെങ്കിൽ മത്സ്യ എണ്ണ ഉണ്ടാക്കി വിൽക്കും.
മത്സ്യബന്ധന മേഖലയിലുള്ള സ്ത്രീകളുടെ ജോലി മത്സ്യബന്ധനത്തിൽ മാത്രം ഒതുങ്ങുന്നില്ല. ചിലതരം ഒച്ചുകൾ, ഷെല്ലുകൾ, മാർബിൾ ആകൃതിയിലുള്ള ചില സമുദ്രജീവികൾ എന്നിവയെ പിടിക്കാനും ഇവർ ശ്രമിക്കാറുണ്ട്. വളകൾ നിർമിക്കുന്നതിനും സ്ത്രീകളുടെ ബാഗുകളും മറ്റു കരകൗശല വസ്തുക്കളും അലങ്കരിക്കാനുമായെല്ലാം അതിനെ അവർ ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.