അലനല്ലൂര്‍: വേനലെത്തും മുമ്പേ ജലക്ഷാമം മറികടക്കാന്‍ കിണര്‍ നിര്‍മാണ ജോലികളിലേക്ക് തിരിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികള്‍. അലനല്ലൂര്‍ പഞ്ചായത്തിലെ കൈരളി വാര്‍ഡിൽ വീടുകളില്‍ കിണര്‍ നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായി. വാര്‍ഡില്‍ നിലവില്‍ എട്ടു കിണറുകളുടെ പ്രവൃത്തികളാണ് നടക്കുന്നത്. കോയക്കുന്നില് രണ്ട്, കൈരളിയില്‍ മൂന്ന്, മുറിയക്കണ്ണിയില്‍ മൂന്ന് എന്നിങ്ങനെയാണ് പെണ്‍കരുത്തില്‍ ഒരുങ്ങുന്നത്. ഒരാഴ്ച മുമ്പാണ് നിര്‍മാണം തുടങ്ങിയത്. ഏഴ് തൊഴിലാളികള്‍ ചേര്‍ന്നാണ് ഒരു കിണര്‍ നിര്‍മിക്കുന്നത്. ഒരോ പ്രദേശത്തിന്റെയും സാഹചര്യത്തിനനുസരിച്ചാണ് കിണറിന്റെ ആഴം നിര്‍ണയിക്കുന്നത്. ജലക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണ് കൈരളി വാര്‍ഡ്. തൊഴിലുറപ്പ് പദ്ധതിയില്‍ കിണറുകള്‍ ഒരുങ്ങുന്നത് കുടുംബങ്ങള്‍ക്കും ആശ്വാസമാകും. അടുത്ത മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വാര്‍ഡ് അംഗം എ. അനില്‍കുമാര്‍ സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.