ചെറുതുരുത്തി പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ 70ാം വയസ്സിലും കർമനിരതയാണ്. ഇവരുടെ പൊതുജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടാണ് ജനങ്ങൾക്ക് മുന്നിൽ തുറന്നുകിടക്കുന്നത്. ഇതിനിടെ ഭരണ നേതൃത്വത്തിന്റെ പേരിൽ നിരവധി പുരസ്കാരങ്ങളടക്കം നേടിക്കഴിഞ്ഞു.
ഇവരുടെ സേവനത്തിന്റെ മാഹാത്മ്യമറിയാൻ മുൻ ധനകാര്യമന്ത്രി അമേരിക്കൻ എഴുത്തുകാരനായ റിച്ചാർഡ് ഫ്രാങ്കിയുമായി ചേർന്നെഴുതിയ പുസ്തകത്തിലെ ഇവരെക്കുറിച്ചുള്ള പരാമർശങ്ങൾതന്നെ ധാരാളം. പൈങ്കുളം തെക്കുമുറി തോപ്പിൽ വീട്ടിൽ പരേതരായ ചക്കന്റെയും ലക്ഷ്മിയുടെയും നാല് മക്കളിൽ രണ്ടാമത്തെ മകളായി ഇല്ലായ്മയിൽനിന്ന് പോരാടി ജീവിച്ചാണ് ഈ നിലയിലെത്തിയത്.
ചെറുപ്പത്തിൽ ചർക്കയിൽ നൂൽ നെയ്താണ് കുടുംബം പുലർത്തിയിരുന്നത്. രണ്ട് സഹോദരികളുടെ വിവാഹം കഴിച്ചുകൊടുത്തു. സഹോദരനെ നല്ലനിലയിലെത്തിച്ചു. അവിവാഹിതയായ തങ്കമ്മ ഇപ്പോഴും തുന്നൽപണി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയ പ്രവർത്തനം നിർത്തിയാലും ജീവിക്കാൻ എനിക്ക് തുന്നൽ പണിയേ ഉള്ളൂ എന്നാണ് ഇവർ പറയുന്നത്.
പഞ്ചായത്തിലേക്ക് ബസ് കയറിയാണ് പ്രസിഡന്റ് അധിക ദിവസങ്ങളിലും എത്താറ്. 1995ലാണ് ആദ്യമായി മത്സരിക്കുന്നത്. കന്നി വിജയത്തിൽ പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തു. തുടർന്ന് സി.പി.എമ്മിന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.