ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു....

സാഹിത്യകാരൻ അക്ബര്‍ കക്കട്ടിലിന്‍റെ 40ാം ചരമദിനം അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത് പുസ്തകപ്രകാശന വേദിയായി. അക്ബര്‍ കക്കട്ടിലിന്‍െറ ഏറ്റവും ഒടുവിലത്തെ ലേഖനം ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് കക്കട്ടലിന്‍റെ ഓര്‍മപുതുക്കലിന്‍റെ വേദിയായത്.  ഓത്തുപള്ളീലന്ന് നമ്മള്‍‍ എന്ന ഗാനത്തെക്കുറിച്ചാണ് അക്ബര്‍ കക്കട്ടിലിന്‍റെ ലേഖനം. ഓത്തുപള്ളീലന്ന് നമ്മള്‍ പോയിരുന്നകാലം എന്ന ഗാനത്തെക്കുറിച്ചുള്ള പ്രമുഖരുടെ ലേഖനങ്ങളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. മലയാള ഭാഷയില്‍ ഒരു ഗാനത്തെക്കുറിച്ച് മാത്രമായി രചിക്കപ്പെട്ടിട്ടുള്ള പുസ്തകം എന്ന പ്രത്യേകതയുള്ള കൃതിയാണ് പ്രകാശനം ചെയ്തത്.

ഓത്തുപള്ളി-ഓര്‍മ്മകളിലെ തേന്‍തുള്ളി എന്നുപേരിട്ട പുസ്തകത്തില്‍ ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു എന്ന തലക്കെട്ടിലാണ് അക്ബര്‍ കക്കട്ടിലിന്‍റെ ലേഖനം. പ്രമുഖ എഴുത്തുകാരന്‍ എന്‍.പി ഹാഫിസ് മുഹമ്മദ് കക്കട്ടിലിന്‍റെ മകള്‍ സിതാരയ്ക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. കഥാകാരനെക്കുറിച്ചുള്ള ഓര്‍മയില്‍ ഗായകന്‍ വിടി മുരളി പ്രിയപ്പെട്ട ഗാനം ഒരിക്കല്‍ കൂടി ആലപിച്ചു.

‘ഓര്‍മയിലെ തേന്‍തുള്ളി’ അക്ബർ കക്കട്ടിലിന്‍റെ മകള്‍ സിതാരക്ക് നല്‍കി എന്‍.പി. ഹാഫിസ് മുഹമ്മദ് പ്രകാശനംചെയ്യുന്നു
 

1979 ല്‍ പുറത്തിറങ്ങിയ തേന്‍തുള്ളി എന്ന സിനിമയ്ക്കുവേണ്ടി പ്രശസ്തത കവി പി.ടി അബ്ദുറഹ്മാന്‍ എഴുതിയ ഗാനത്തിന് കെ രാഘവന്‍ മാസ്റ്ററാണ് ഈണം നല്‍കിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഷംസുദ്ദീന്‍ കുട്ടോത്താണ് പുസ്തകത്തിന്‍റെ എഡിറ്റര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.