1977 ലാണ് നടിയും ആക്റ്റിവിസ്റ്റുമായിരുന്ന സ്നേഹലതാ റെഡ്ഡി പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അന്ന്. അതിനെതിരായി െബംഗളൂരിൽ നിന്നും പ്രതിഷേധത്തിന്‍റെ അല രാജ്യമെമ്പാടും നീറിപ്പടർന്നു.
സിനിമ സംവിധായകൻ പട്ടാഭിരാമ റെഡ്ഡി ആണ് സ്നേഹലത റെഡ്‌ഡിയുടെ ഭർത്താവ് . കന്നഡത്തിൽ നവ്യ എന്ന പ്രസ്ഥാനത്തിന്‍റെ സിനിമയിലെ പ്രയോക്താവായിരുന്നു അദ്ദേഹം. നവ്യ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരൻ യു.ആർ. അനന്തമൂർത്തിയുടെ പ്രശസ്ത നോവൽ "സംസ്ക്കാര " സിനിമയാക്കിയതും പട്ടാഭിരാമി റെഡ്ഡി ആണ്.
സംസ്കാരയിൽ , അഗ്രഹാരത്തിന്‍റെ ബ്രാഹ്മണ വ്യാകരണം തെറ്റിച്ച നാറാണപ്പാ എന്ന കഥാപാത്രത്തിനെ തിരശ്ശീലയിൽ അവതരിപ്പിച്ചത് കഥാകൃത്തും കവിയും നടനും നാടകകൃത്തുമായ പി.ലങ്കേഷ് ആയിരുന്നു. മലയാളത്തിലേക്കും അദ്ദേഹത്തിെൻറ കഥകളും കവിതകളും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
സിനിമയിൽ നിന്ന് ലങ്കേഷ് പിന്നീട് പത്രപ്രവർത്തനത്തിേലക്ക് കുടുമാറ്റം നടത്തിയ അദ്ദേഹം ലേങ്കഷ് പത്രിക എന്ന പേരിൽ പ്രസിദ്ധീകരണം ആരംഭിച്ചു. സാറാ അബൂബക്കറിനെ പോലുള്ള ഏഴുത്തുകാരുടെ യാഥാസ്ഥിതികത്വത്തെ ചൊടിപ്പിക്കുന്ന രചനകൾ ഉയർന്നു വന്നത് ലങ്കേഷ് പത്രികയിലൂടെയായിരുന്നു. വലിയ എതിർപ്പുകൾ അക്കാലത്ത് ലങ്കേഷ് പത്രിക നേരിടേണ്ടി വന്നിട്ടുണ്ട്.
ലങ്കേഷിെൻറ മരണശേഷം പത്രികയുടെ തുടർച്ചയായി മകൾ ഗൗരി ആരംഭിച്ചതാണ് ഗൗരി ലങ്കേഷ് പത്രിക . അമ്പത് പേരുടെ സംഭാവനകളിൽ നിന്നാരംഭിച്ച പത്രിക ഒറ്റപ്പരസ്യം പോലും സ്വീകരിക്കാതെയാണ് മുന്നോട്ട് പോയത്. അത്രക്കും ഉറച്ച നിലപാട് ഗൗരിയ്ക്കും സഹപ്രവർത്തകർക്കും ഉണ്ടായിരുന്നു.ഇന്ത്യയിൽ വർധിച്ച് വരുന്ന അസഹിഷ്ണുതയോടും വലതുപക്ഷ ഫാഷിസത്തോടും അഴിമതി / കോർപ്പറേറ്റ് ബാന്ധവത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഗൗരി സ്വീകരിച്ചു.
ഇന്നലെ അന്തി വെളിച്ചത്തിൽ ഗൗരി വീണു. നമ്മളെല്ലാം ഇരുട്ടിലായി. ശ്രീനാരായണ ഗുരുവിെൻറ ചതയം കറുത്ത ചതയമായി ...
ഈ ഇരുട്ടിൽ കൈകോർത്തു നില്ക്കണം. നമ്മുടെ വെളിച്ചം നാം തന്നെ കൊളുത്തണം . നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഗൗരി ലങ്കേഷിെൻറ ഓർമ്മ നമ്മിലും നാം ആ ഓർമ്മയിലും പുലരണം. സ്നേഹലതാറെഡ്ഡിമാരെ നാം മറന്നത് കൊണ്ടാണ് ഗൗരി ലങ്കേഷുമാർ വീഴ്ത്തപ്പെടുന്നത് എന്ന് കുറ്റബോധത്തോടെ മനസ്സിലാക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.