ന്യൂയോർക്ക്: സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ സംഗീതജ്ഞൻ ബോബ് ഡിലൻ പുരസ്കാരം വാങ്ങാൻ എത്തില്ല. സ്വീഡിഷ് അക്കാദമിക്ക് അയച്ച കത്തിലാണ് ഡിലൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുമ്പ് തീരുമാനിച്ച പരിപാടികൾ മൂലം അടുത്ത മാസം നടക്കുന്ന നോബൽ സമ്മാനദാന ചടങ്ങിൽ പെങ്കടുക്കാൻ കഴിയില്ലെന്നാണ് അേദഹം അക്കാദമിയെ അറിയിച്ചിരിക്കുന്നത്. സ്വകാര്യ ചടങ്ങിൽ െവച്ച് പുരസ്കാരം വാങ്ങാനുളള സന്നദ്ധത അദേഹം അറിയിച്ചു എന്നാണ് സൂചന.
2005, 2007 വർഷങ്ങളിൽ ഹറോൾഡ് പിൻററും, ഡോറിസ് ലെസ്സിങുമാണ് ഇതിന് മുമ്പ് നോബൽ സമ്മാനം വാങ്ങാൻ എത്താതിരുന്നവർ. അമേരിക്കൻ പരമ്പരാഗത സംഗീതത്തിൽ പുതിയ കാവ്യാത്മകത കൊണ്ടു വന്നതിനാണ് ബോബ് ഡിലന് നോബൽ സമ്മാനം കൊടുത്തത്. ഡിസംബർ 10നാണ് നോബൽ സമ്മാനം വിതരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.