ബോബ് ഡിലൻ തിരക്കിലാണ്, നോബേൽ ഏറ്റുവാങ്ങാൻ സമയമില്ല

കുറേ നാളുകളായി ആരാധകരും ലോകവും ചോദിച്ച ചോദ്യത്തിന് അങ്ങനെ ഉത്തരം കിട്ടിയിരിക്കുന്നു. സാഹിത്യ നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ബോബ് ഡിലന്‍ വരുമോ ഇല്ലയോ എന്നായിരുന്നു ലോകം ചോദിച്ചുകൊണ്ടിരുന്നത്. ഡിസംബര്‍ പത്തിന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന നൊബേല്‍ പുരസ്‌കാര ദാനചടങ്ങില്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ച് ഡിലന്‍ കത്തെഴുതിയതായി സ്വീഡിഷ് അക്കാദമി പറഞ്ഞു. ഡിലന്‍റെ അഭാവത്തില്‍ ആര് പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ ദിവസമാണ് അക്കാദമിക്ക് ബോബ് ഡിലന്‍റെ കത്ത് ലഭിച്ചത്. ഡിസംബർ പത്തിന് മുമ്പ്​ തീരുമാനിച്ച മറ്റ് പരിപാടികൾ ഉള്ളതു കാരണം പുരസ്കാര ദാനചടങ്ങിൽ സംബന്ധിക്കാൻ കഴിയില്ലെന്നാണ് കത്തില്‍ ഡിലന്‍ പറയുന്നത്. സ്വകാര്യ ചടങ്ങിൽ ​െവച്ച്​ പുരസ്​കാരം വാങ്ങാനുളള സന്നദ്ധത അദേഹം അറിയിച്ചു എന്നും സൂചനയുണ്ട്. ബോബ് ഡിലന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്ന് സ്വീഡിഷ് അക്കാഡമി അറിയിച്ചു. തീരുമാനം അസാധാരണമാണ്. പുരസ്‌കാര ജേതാക്കള്‍ സമ്മാനം ഏറ്റുവാങ്ങാന്‍ എത്താതിരുന്ന സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും സ്വീഡിഷ് അക്കാദമി പറഞ്ഞു.

പുരസ്‌കാരം പ്രഖ്യാപിച്ചിട്ടും പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ബോബ് ഡിലൻ പ്രതികരിക്കാതിരുന്നത് അക്കാഡമിയെ പ്രകോപിപ്പിച്ചിരുന്നു. ഡിലനെ ബന്ധപ്പെടാന്‍ സ്വീഡിഷ് അക്കാദമി നിരവധി തവണ ശ്രമിച്ചിട്ടും ഫോണിൽ പോലും ബന്ധപ്പെടാൻ ഡിലൻ തയാറായിരുന്നില്ല. ഒടുവിൽ 'മര്യാദ കെട്ടവൻ' എന്നുപോലും അക്കാദമി അംഗം ബോബ് ഡിലനെ പരിഹസിച്ചു. നോബേൽ സമ്മാനം പ്രഖ്യാപിച്ച് പുലിവാൽ പിടിച്ച അവസ്ഥയിലായിരുന്നു അക്കാഡമി. ഒടുവില്‍ ഡിലനെ ബന്ധപ്പെടാനുള്ള ശ്രമം അക്കാഡമി തന്നെ അവസാനിപ്പിക്കുകയായിരുന്നു. ഒരുവേള ബോബ് ഡിലൻ നിരസിക്കുമോയെന്നും അക്കാഡമി ഭയപ്പെട്ടിരുന്നു. എന്നാൽ ്തിന് സേഷം അവാർഡ് താൻ സ്വീകരിക്കുന്നതിനായി ഡിലൻ തന്നെ പ്രഖ്യാപിച്ചു.

സാഹിത്യത്തില്‍ നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഗാനരചയിതാവാണ് 75കാരനായ ബോബ് ഡിലന്‍.  റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍ എന്ന ബോബ് ഡിലൻ  ജനിച്ചത് 1941ലാണ്. മഹത്തായ അമേരിക്കന്‍ സാംഗീത പാരമ്പര്യത്തില്‍ കാവ്യാത്മകമായ പ്രകടനങ്ങള്‍ നടത്തിയതിനായിരുന്നു ഡിലനെ തേടി നൊബേല്‍ പുരസ്‌കാരമെത്തിയത്. ഇംഗ്ലീഷ് പാരമ്പര്യത്തിലെ മഹാനായ കവിയെന്നാണ് നൊബേല്‍ പുരസ്‌കാര കമ്മിറ്റി ബോബ് ഡിലനെ വിശേഷിപ്പിച്ചത്. ബ്ലോവിങ് ഇന്‍ ദി വിന്‍ഡ്, ദി ടൈംസ് ദെ ആര്‍ ചെയ്ഞ്ചിങ് എന്നീ ബോബിന്റെ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്. ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കാര്‍, പുലിസ്റ്റര്‍ എന്നീ ലോക പ്രശസ്ത പുരസ്‌കാരങ്ങളും ബോബിന് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Bob Dylan Says He’ll Skip Nobel Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.