ദിലീപിന്‍റെ അറസ്റ്റും പിന്നെ ചില സാംസ്കാരിക നായകരും

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ പിന്തുണക്കാൻ പി.ആർ ഏജൻസികൾ പ്രവൃത്തിക്കുന്നുണ്ടെന്ന വാർത്തകൾക്കിടയിലാണ് പ്രതീക്ഷിക്കാത്ത കോണുകളിൽ നിന്ന് ജനപ്രിയ നായകന് പിന്തുണയെത്തുന്നത്. അതിലൊന്ന് സ്വന്തം നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത എഴുത്തുകാരൻ എന്ന് അറിയപ്പെടുന്ന സക്കറിയയിൽ നിന്നാണ് എന്നത് അദ്ദേഹത്തിന്‍റെ ആരാധകരെ ഞെട്ടിച്ചുണ്ടാകണം. അടൂർ ഗോപാലകൃഷ്ണന്‍റെ ഏറ്റവും അവസാനത്തെ സിനിമയിലെ നായികാ-നായകന്മാരായ അഭിനയിച്ചത് ദിലീപ്-കാവ്യ ജോഡികളായിരുന്നു. ആ നിലക്ക് 'ഞാൻ അറിയുന്ന ദിലീപ് ഇങ്ങനെ ചെയ്യില്ല' എന്ന അടൂരിന്‍റെ പ്രസ്താവന സാംസ്കാരിക ലോകത്തെ അത്രയൊന്നും അമ്പരന്നിട്ടുണ്ടാവില്ല. എന്നാൽ മലയാളത്തിലെ വായനാസമൂഹത്തിന് അൽപം ദഹനക്കേട് ഉണ്ടാകുന്നതായിരുന്നു സക്കറിയയുടെ ദിലീപ് അനുകൂല പോസ്റ്റ്. അതിനെ തുടർന്നുണ്ടായ വിമർശനങ്ങളുടെ മുന ഒടിക്കാനായി സക്കറിയ മറ്റൊരു പോസ്റ്റ് കൂടി ഇട്ടു.. അടൂരിന്‍റെയും സക്കറിയയുടേയും അഭിപ്രായപ്രകടനങ്ങൾ എഴുത്തുകാർക്കിടയിൽ പരിഹാസത്തിന് ഇടയാക്കി. ബെന്യാമിനും സുസ്മേഷ് ചന്ത്രോത്തും പരസ്യമായിത്തന്നെ രംഗത്ത് വരികയും ചെയ്തു.

ദിലീപ് കുറ്റാരോപതൻ മാത്രം: സക്കറിയ

ഏതൊരു പൗര​​​​െൻറ കാര്യത്തിലുമെന്ന പോലെ ദിലീപി​​​​െൻറ കാര്യത്തിലും കോടതി തീർപ്പു കൽപ്പിക്കുംവരെ കുറ്റമാരേ​ാപിക്കപ്പെട്ട വ്യക്​തി നിരപരാധിയാണെന്ന സാർവലൗകികതത്വം ബാധകമാണെന്ന അഭിപ്രായമാണ്​ താൻ നേരത്തെ പ്രകടിപ്പിച്ചതെന്നും അതിനെ എതിർത്തവരാണ്​ കൂടുതലുമെന്നും ജനാധിപത്യമര്യാദകളെ മറക്കുകയും  മാധ്യമങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനത്തിനു അടിമകളാവുകയും ചെയ്യുന്ന മലയാളികളുടെ എണ്ണം വർധിക്കുകയാണെന്നും സക്കറിയ പുതിയ പോസ്​റ്റിൽ പറയുന്നു.

Full View

 

Full View

ഈ ന്യായബോധം ദിലീപിനെ സഹായിക്കാൻ- എൻ.എസ് മാധവൻ

ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനേയും  എഴുത്തുകാരൻ സക്കറിയയേയും പരഹസിച്ച് എൻ.എസ് മാധവൻ.  ഐസ്‌ക്രീം, സോളാര്‍ തുടങ്ങി വമ്പന്‍മാര്‍ സംശയിക്കപ്പെട്ട കേസുകളില്‍ കണ്ട ജനരോഷവും പരദുഃഖ ഹര്‍ഷവും മാത്രമെ ദിലീപിന്‍റെ കാര്യത്തിലും ഉണ്ടായിട്ടുള്ളുവെന്ന് എൻ.എസ് മാധവൻ കുറിപ്പിൽ പറയുന്നു.

ജീവിതം പണയപ്പെടുടുത്തി പെൺകുട്ടി നടത്തുന്ന യുദ്ധം വിഫലമാകരുത്: ശാരദക്കുട്ടി

വിഷയത്തിൽ സാഹിത്യകാരിയായ ശാരദക്കുട്ടി തുടക്കം മുതൽ തന്നെ പെൺകുട്ടിയെ അനുകൂലിച്ച് നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്നു. ദിലീപിനെ അനുകൂലിച്ച് പോസ്റ്റുകൾ വരുന്നതിൽ ആശങ്ക പൂണ്ട് ശാരദക്കുട്ടി എഴുതിയ മറ്റൊരു പോസ്റ്റും സജീവ ചർച്ചയായി. ജീവിതം പണയപ്പെടുടുത്തി പെൺകുട്ടി നടത്തുന്ന യുദ്ധം വിഫലമാകുന്നോ എന്ന് ഭയപ്പെടുന്നു.

ആഹ്ളാദം കൊണ്ടെനിക്കിരിക്കാൻ വയ്യേ: ബെന്യാമിൻ

 
ഭാസ്കര പട്ടേലരിന്‍റെ പേരിൽ പിണങ്ങിയ അടൂരും സക്കറിയയും ദിലീപിന്‍റെ പേരിൽ ഒന്നിക്കുമ്പോൾ ആഹ്ളാദം കൊണ്ടെനിക്കിരിക്കാൻ വയ്യേ.. എന്നാണ് ബെന്യാമിൻ ഒട്ടു പരിഹാസത്തോടെ ഫേസ്ബുക്കിൽ കുറിച്ചത്
 
അടൂരും സക്കറിയയും അക്രമം മയപ്പെടുത്തുന്നു: സുസ്മേഷ് ചന്ത്രോത്ത്
 


ഒരു അക്രമത്തെ അടൂരും സക്കറിയയും മയപ്പെടുത്തുമ്പോൾ ബലപ്പെടുന്നത് സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവം തന്നെയാണെന്ന് സുസ്മേഷ് ഫേസ്ബുക്കിൽ എഴുതി.

Tags:    
News Summary - Dileep arrest,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.