?????? ?????... ??????????? ????????? ????? ???????????? ???????? ????????? ????????? ???????? ?????? ??. ??????????? ????? ????? ????? ??????????. ??????? ?.??. ??????, ???????? ????????? ?????

തീക്കടല്‍ കടഞ്ഞ് ‘തിരുമധുരം’

കൊച്ചി: തീക്കടല്‍ കടഞ്ഞെടുത്ത തിരുമധുരമാണ് സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്കാരം. ആധുനിക മലയാള സാഹിത്യത്തിന്‍െറ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ എഴുത്തുകാരന്‍ വഹിച്ച പങ്ക് ചെറുതല്ല. ആധുനിക നോവല്‍ സാഹിത്യത്തില്‍ എം. മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, ആനന്ദ്, സേതു തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പമോ അതിനപ്പുറമോ ആണ് സി. രാധാകൃഷ്ണന്‍െറയും സ്ഥാനം.

ശാസ്ത്രവും ആത്മീയതയും അസ്തിത്വ ദു$ഖങ്ങളും ഇഴചേര്‍ന്ന് പുതിയ ഒരു രചനാരീതി തന്നെ സി. രാധാകൃഷ്ണന്‍ സൃഷ്ടിച്ചു. ഭാരതപ്പുഴയും പുഴയുടെ തീരവും പ്രകൃതിയും കഥാപാത്രങ്ങളായി. മലയാള ഭാഷയുടെ കുലപതി എഴുത്തച്ഛന്‍െറ ജീവിതം കാവ്യാത്മകമായി അവതരിപ്പിച്ചു. എഴുത്തച്ഛന്‍െറ ജീവിതമെഴുതിയ കഥാകാരനെ കുറച്ചു വൈകിയാണെങ്കിലും എഴുത്തച്ഛന്‍ പുരസ്കാരം തേടിയത്തെിയത് മറ്റൊരു നിയോഗം. നവകങ്ങളിലെ അപ്പുവിലൂടെ പുതിയ ചിന്തകളായിരുന്നു സി. രാധാകൃഷ്ണന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. മുമ്പേ പറക്കുന്ന പക്ഷികളില്‍ തുടങ്ങി സ്പന്ദമാപിനികളേ നന്ദിയില്‍ അവസാനിക്കുന്ന ഒമ്പത് നോവലുകള്‍ ഒരേ സമയം ശാസ്ത്രത്തെയും ആത്മീയതയെയും വിശ്വാസങ്ങളെയും ഉള്‍ച്ചേര്‍ത്തു. മനുഷ്യന്‍െറ വിചാരങ്ങളും പ്രവൃത്തികളും വിചാരണ ചെയ്യപ്പെട്ടു.

പ്രകൃതിയും ജീവജാലങ്ങളും പുഴകളും കഥാപാത്രങ്ങളായി. ഹിംസയും ചൂഷണവും നിറഞ്ഞ മനുഷ്യാസക്തികളെ നിരന്തരം ചോദ്യം ചെയ്തു. എഴുത്തുകാരന്‍ എന്നതിനുപരി ശാസ്ത്രജ്ഞനും കൂടിയായതിനാല്‍ യുക്തിയും ആത്മീയതയും പരസ്പര പൂരകങ്ങളായിരുന്നു. മാറുന്ന കാലത്തോടൊപ്പം കഥാകൃത്തും സഞ്ചരിച്ചു.

അഗ്നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകള്‍ തുടങ്ങി നാലു സിനിമകള്‍ സംവിധാനം ചെയ്തു. ഇതിനു പുറമെ, അഞ്ച് സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതി. നടന്‍ മധുവിന്‍െറ കന്നി സംവിധാന സംരംഭമായ ‘പ്രിയ’(1970)ക്ക് കഥയും തിരക്കഥയും സംവിധാനവുമൊരുക്കിയത് സി. രാധാകൃഷ്ണനാണ്. അവില്‍പൊതി, കുടിയൊഴിക്കല്‍, ആകാശത്തില്‍ ഒരു വിടവ്, ഘോഷയാത്ര, കരടി, ഉണരും വരെ, തച്ചനാര്‍ തുടങ്ങിയവയാണ് കഥാസമാഹാരങ്ങള്‍. ഒറ്റയാന്‍ അലറുന്നു, സുദര്‍ശനം എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. ഭഗവത് ഗീതയുടെ ശാസ്ത്രീയ വശങ്ങളെ സംബന്ധിച്ച് എഴുതിയ ഇംഗ്ളീഷ് കൃതിയാണ് അടുത്ത പുസ്തകം. വൈകിയാണ് രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്കാരം ലഭിക്കുന്നത്. മുന്‍ വര്‍ഷം പരിഗണിക്കപ്പെട്ടെങ്കിലും വിവാദത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന നോവലില്‍ എഴുത്തച്ഛനെ നായരാക്കി ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി എഴുത്തച്ഛന്‍ സമാജം പ്രതിഷേധവുമായി രംഗത്തത്തെി. സി. രാധാകൃഷ്ണന് പുരസ്കാരം നല്‍കിയാല്‍ 18 ലക്ഷത്തോളം വരുന്ന എഴുത്തച്ഛന്‍ സമുദായം യു.ഡി.എഫിനെതിരെ വോട്ടുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പുരസ്കാരം വഴുതിപ്പോകുകയായിരുന്നു. പുരസ്കാരം പ്രഖ്യാപിച്ചതിനുശേഷം ഇതിനെതിരെയുള്ള പരോക്ഷ വിമര്‍ശവും എഴുത്തുകാരന്‍ ഉന്നയിച്ചു. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം ചിലതെല്ലാം നേരെയാകുന്നുണ്ടെന്നായിരുന്നു തമാശരൂപേണയുള്ള സി.ആറിന്‍െറ പ്രതികരണം.

അറുപതിലും കേരളത്തിന് ഭാഷയുറച്ചിട്ടില്ല –സി. രാധാകൃഷ്ണന്‍
കൊച്ചി: ഷഷ്ടി പൂര്‍ത്തിയിലും കേരളത്തിന് ഭാഷയുറച്ചിട്ടില്ളെന്ന് എഴുത്തച്ഛന്‍ പുരസ്കാര ജേതാവ് സി. രാധാകൃഷ്ണന്‍. മലയാളിയുടെ ചിന്തയുടെയും അധികാരത്തിന്‍െറയും കൊടുക്കല്‍വാങ്ങലുകളുടെയുമൊന്നും ഭാഷ മലയാളമല്ല. പുരസ്കാര പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
60 വയസ്സ് പിന്നിട്ടിട്ടും കേരളത്തില്‍ ജാതി ഭൂതം ഇപ്പോഴുമുണ്ട്. പരസ്പര വിശ്വാസം മതില്‍കെട്ടിയ സമൂഹമാണ് ഇപ്പോഴുള്ളത്. വിദ്വേഷം വര്‍ധിച്ചു. ഭക്ഷണക്ഷാമമില്ളെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നു. പ്രശ്നങ്ങളുണ്ടെങ്കിലും കേരളത്തിന്‍െറ വളര്‍ച്ച കാണാതിരുന്നുകൂടാ. പട്ടിണി, പകര്‍ച്ചവ്യാധി മരണങ്ങള്‍ ഇല്ല എന്നതുതന്നെയാണ് പ്രധാന നേട്ടം. ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിച്ചു. ഇനി കേരളത്തിന് വേണ്ടത് സാംസ്കാരിക നവോത്ഥാനമാണ്. അതിനുള്ള പ്രവര്‍ത്തനമാണ് ഭരണകൂടവും ജനവും ചെയ്യേണ്ടത്. എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വീണുകിട്ടിയ സമ്മാനമാണിത്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മലയാളം മാതൃഭാഷയായ എല്ലാവര്‍ക്കും പുരസ്കാരം ലഭിക്കുന്ന കാലമാണ് തന്‍െറ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ വത്സലക്കും കൊച്ചുമകനുമൊപ്പമാണ് സി. രാധാകൃഷ്ണന്‍ പുരസ്കാര നേട്ടം ആഘോഷിച്ചത്. എല്ലാ ജില്ലകളിലും 40 കോടി രൂപ ചെലവില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ നല്‍കാനുള്ള പുരസ്കാര കുടിശ്ശിക തീര്‍ത്തുനല്‍കും. സാംസ്കാരിക നായകരുടെ സ്മാരകങ്ങള്‍ നവീകരിക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    
News Summary - Ezhuthachan award for C. Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.