ഐതീഹ്യ കഥകളാൽ കൊട്ടാരം തീർത്ത ശങ്കുണ്ണി

കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന പേര്​ മലയാളികളുടെ മനസ്സിൽ ഏറെ ആഴത്തിൽ പതിഞ്ഞിരിക്കുന്നതാണ്​. ഇൗ പേരിനൊപ്പം തന ്നെ മനസ്സിലേക്ക്​ ഓടിയെത്തുന്ന മറ്റൊരു പേര്​ ഐതീഹ്യ മാല എന്നതാണ്​. നിരവധി കഥകൾ മലയാളത്തിന്​ സമ്മാനിച്ചിട്ടു ണ്ടെങ്കിലും ഐതീഹ്യമാലയാണ്​ ശങ്കുണ്ണിയെ മലയാള മനസ്സിൽ ചിര പ്രതിഷ്​ഠിതനാവാൻ സഹായിച്ചതെന്ന്​ നിസ്സംശയം പറയാം. ആസ്വാദക ഹൃദയങ്ങളെ കഥകളുടെ ഭാവനാത്മക ലോകത്തേക്ക്​ സ്വപ്​ന സഞ്ചാരം നടത്താൻ കൂട്ടിക്കൊണ്ടുപോയ കൊട്ടാരത്ത ിൽ ശങ്കുണ്ണിയുടെ 82ാമത്​ ഓർമ ദിനമാണ്​ ജൂലൈ 22​.

1909 മുതൽ 1934 വരെ ഏകദേശം 25 വർഷക്കാലം കൊണ്ട്​ കേരളത്തിൽ പ്രചാരത്തില ുണ്ടായിരുന്ന ഐതീഹ്യങ്ങളെല്ലാം സമ്പാദിച്ച്​ കൊട്ടാരത്തിൽ ശങ്കുണ്ണി തയാറാക്കിയ ​ഗ്രന്ഥമാണ്​ ഐതീഹ്യമാല. ഐതിഹ ്യമാലയുടെ കർത്താവെന്ന നിലയിലാണ്​ കൊട്ടാരത്തിൽ ശങ്കുണ്ണി വിഖ്യാതനായത്​. ചെമ്പകശ്ശേരി രാജാവ്​ മുതൽ തിരുവട്ടാ റ്റാദി കേശവൻ വരെ ഐതീഹ്യമാലയിലെ 126 കഥകളും മലയാളി മനസ്സിനെ കീഴ​ടക്കിയതാണ്​. 126 ഐതിഹ്യങ്ങൾ എട്ടു ഭാഗങ്ങളിലായാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ജീവചരിത്രങ്ങളും ദേശചരിത്രങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ്​ ഐതിഹ്യങ്ങൾ വർണിച്ചിരിക്കുന്നത്​.

യൂറോപ്യന്മാർക്ക്​ മുമ്പുള്ള കേരളീയ ജീവിതത്തിൻെറ നേർചിത്രം ഈ കഥകളിൽ നമുക്ക് വായിച്ചെടുക്കാം. ആയിരത്തൊന്നു രാവുകളുടേയും ഈസോപ്പ് കഥകളുടേയും ഗണത്തിലേക്ക്​ ചേർത്തുവെക്കാവുന്ന രചനയാണ്​ ഐതിഹ്യമാല. കഥാപാത്രങ്ങളെയും സാഹചര്യങ്ങളേയും അതിശയോക്തി കലർത്തി അവതരിപ്പിച്ച്​ വായനക്കാരെ പിടിച്ചിരുത്തുന്ന രചനാ വൈഭവമാണ്​ കൊട്ടാരത്തിൽ ശങ്കുണ്ണി പരീക്ഷിച്ച്​ വിജയിപ്പിച്ചത്​. നൂറ്റാണ്ടുകളായി ജനങ്ങൾക്കിടയിൽ പ്രചാരം നേടിയ കഥകളാണ് ഐതിഹ്യങ്ങൾ. ഇപ്രകാരം എന്നർത്ഥം വരുന്ന ‘ഇതി’, പ്രസിദ്ധം എന്നർത്ഥം വരുന്ന ‘ഹം’ എന്നീ രണ്ട്​ വാക്കുകൾ കൂട്ടിച്ചേരുന്നതാണ്​ ഐതീഹ്യം.

1855 ഏപ്രിൽ നാലിന്​ കോട്ടയത്തെ കോടിമതയിൽ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായാണ്​ ശങ്കുണ്ണിയുടെ ജനനം. അമ്മ നങ്ങയ്യ. വാസുദേവൻ എന്നായിരുന്നു യഥാർത്ഥ നാമം. അച്ഛൻെറ പേരും സമാനമായതിനാൽ ആദ്യം തങ്കു എന്നും പിന്നീട്​ ഇത്​ ശങ്കു എന്നും വിളിച്ചു. ഈ പേരിനൊപ്പം ഉണ്ണി എന്ന ജാതിപ്പേരു കൂടി ചേർത്ത്​ ശങ്കുണ്ണി എന്ന പേരിൽ പ്രസിദ്ധനാവുകയായിരുന്നു. കവി, വൈദ്യൻ എന്നീ മേഖലകളിലും ​ൈവദഗ്​ദ്യം തെളിയിച്ച വ്യക്തിയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി. ബ്രിട്ടീഷ്​ ഉദ്യോഗസ്ഥരെ മലയാളം പഠിപ്പിച്ചു തുടങ്ങിയ ശങ്കുണ്ണി 1893ൽ ദിവാന്നാസ്യോസ്​ സെമിനാരി ഹൈസ്​കൂളിൽ മലയാളം അധ്യാപകനായി. പച്ചമലയാള പ്രസ്ഥാനത്തെ പരിപോഷിപ്പിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ശങ്കുണ്ണി.

ആശാൻമാരു​െട വീടുകളിൽ നിന്നായിരുന്നു ശങ്കുണ്ണിയുടെ​ പ്രാഥമിക വിദ്യാഭ്യാസം.17ാമ​െത്ത വയസ്സിൽ മണർകാട്ട്​ ശങ്കര വാര്യരിൽ നിന്ന്​ സിദ്ധരൂപം പഠിച്ചു. പിന്നീട്​ വയസ്കര ആര്യൻ നാരായണം മുസതിൽ നിന്ന്​ രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്ര യോഗം,ഗുണപാഠം, ചികിത്സാക്രമം, അഷ്​ടാംഗഹൃദയം തുടങ്ങി പാരമ്പര്യ വൈദ്യശാസ്​​ത്ര ഗ്രന്ഥങ്ങളും പഠിച്ചു.36ാം വയസ്സിൽ ഭദ്രാഹരണം മണിപ്രവാളം രചിച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാൻെറ നിർബന്ധത്താലായിരുന്നു രചന. പിന്നീട്​ കേശവദാസ ചരിതവും കൊട്ടാരത്തിൽ ശങ്കുണ്ണിയു​െട തൂലികയിൽ നിന്ന്​ പിറന്നു. കൊച്ചി, തിരുവിതാംകൂർ, ബ്രിട്ടീഷ്​ മലബാർ രാജാക്കൻമാരിൽ നിന്ന്​ അനവധി പുരസ്​കാരങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണി നേടിയിട്ടുണ്ട്​. 1904ൽ കൊച്ചിരാജാവ്​ ‘കവിതിലകം’ എന്ന സ്ഥാനം നൽകി ശങ്കുണ്ണിയെ ആദരിച്ചു.

മണിപ്രവാള കൃതികൾ, പരിഭാഷകൾ, നാടകങ്ങൾ, കൽപിത കഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്​, കൈകൊട്ടി പാട്ട്​, തുള്ളൽ പാട്ട്, വഞ്ചി പാട്ട്, ഗദ്യ പ്രബന്ധങ്ങൾ​ തുടങ്ങിയ വിഭാഗങ്ങളിലായി ​60 കൃതികളാണ് ശങ്കുണ്ണി രചിച്ചത്​. കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് 1997ലാണ് ഇവ പ്രസിദ്ധീകരിച്ചത്. വിക്രമോർവദേശീയം, മാലതീമാധവം എന്നീ സംസ്കൃത നാടകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്​. ശ്രീരാമാവതാരം, ശ്രീരാമ പട്ടാഭിഷേകം, സീത വിവാഹം, കിരാതസുനു ചരിതം, ഭൂസുരഗോഗ്രഹണം എന്നിവ ശങ്കുണ്ണിയുടെ പ്രശസ്ത ആട്ട കഥകളാണ്.

ശങ്കുണ്ണി മൂന്ന്​ വിവാഹങ്ങൾ കഴിച്ചിരുന്നു. ഒരു വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിന്​ ശേഷം ആദ്യ ഭാര്യ മരണമടഞ്ഞു. തുടർന്ന്​ വീണ്ടും വിവാഹിതനായി. ഇൗ ബന്ധത്തിൽ കുഞ്ഞുങ്ങളില്ലാത്തതിനാൽ മൂന്നാമത്​ വിവാഹം കഴിക്കുകയായിരുന്നു. കഥകളുടെയും കവിതകളുടെയും നാടകങ്ങളുടെയും മായിക പ്രപഞ്ചം വായനക്കാർക്ക്​ മുമ്പിൽ സൃഷ്​ടിച്ച കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന അതുല്യ പ്രതിഭ 1937 ജൂലൈ 22ന് ഓർമയായി.

Tags:    
News Summary - kottarathil sankunni death anniversary -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.