എം. സുകുമാരെൻറ മരണം ഒരു തലമുറയുടെ യൗവന തീക്ഷ്ണമായ നാളുകളെ ഒാർമയിലേക്ക് പെെട്ടന്ന് ജ്വലിപ്പിച്ചുണർത്തുന്നതാണ്. ആ കാലഘട്ടം നമ്മുടെ ജനതക്ക് തന്നെ എന്നെന്നേക്കുമായി നഷ്ടമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ അേങ്ങയറ്റം വേദനിപ്പിക്കുന്നതുമാണ്. കഥയെഴുത്തിനെ വളരെ ഗൗരവബോധത്തോടെ സമീപിച്ചുതുടങ്ങിയ കാലത്ത് എന്നെ ഏറ്റവുമധികം ഉത്തേജിപ്പിച്ച എഴുത്തുകാരൻ എം. സുകുമാരനാണ്. എെൻറ തലമുറയിലെ മറ്റ് പല എഴുത്തുകാരും വളരെയേറെ വായനക്കാരും ഇൗ അനുഭവം പങ്കുവെക്കുന്നവരായി ഉണ്ടാകും. നമ്മുടെ സാഹിത്യം ഇവിടുത്തെ ജീവിതാനുഭവങ്ങളുമായി രക്തബന്ധമില്ലാതിരുന്ന അസ്തിത്വവാദ ദർശനത്തിനും വളരെ നിഷേധാത്മകമായ ജീവിത സമീപനങ്ങൾക്കും കീഴടങ്ങിനിന്ന കാലത്താണ് സുകുമാരൻ തെൻറ ജ്വലിക്കുന്ന കഥകളുമായി വന്നത്. അവയുടെ വേറിട്ടുള്ള നിവർന്നുനിൽപ് തികച്ചും ആവേശകരമായിരുന്നു.
തൂക്കുമരങ്ങൾ ഞങ്ങൾക്ക്, പർവതങ്ങൾ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധൻ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ, ചരിത്രഗാഥ തുടങ്ങിയ അനേകം കഥകൾ. എഴുത്തിൽ എത്തിച്ചേരാവുന്ന ഏറ്റവും ഉയരം കൂടിയ ഇടങ്ങളിലാണ് നിൽക്കുന്നതെന്ന് എെൻറ തലമുറയിലെ വായനക്കാർക്കും എഴുത്തുകാർക്കും തോന്നിയിരുന്നു. തീവ്ര ഇടതുപക്ഷത്തിെൻറ അനുഭവ പരിസരങ്ങളിൽനിന്നും ആശയലോകത്തുനിന്നുമാണ് സുകുമാരൻ തെൻറ കഥാവസ്തുക്കൾ കണ്ടെത്തിയിരുന്നത്. ഒരുഘട്ടം കഴിഞ്ഞപ്പോൾ ഇടതുപക്ഷം തന്നെ നിസ്വവർഗത്തിന് എതിരായി മാറുകയാണെന്ന് സുകുമാരൻ നിരീക്ഷിക്കുകയും ആ നിരീക്ഷണം നിർഭയനായി അവതരിപ്പിക്കുകയും ചെയ്തു. ശേഷക്രിയ എന്ന നോവൽ അതിെൻറ തെളിവാണ്. ആ നോവൽ ഉണ്ടാക്കിയ രാഷ്ട്രീയമായ എതിർപ്പുകളും രൂക്ഷ വിമർശനങ്ങളുമാണ് വാസ്തവത്തിൽ സുകുമാരനെന്ന എഴുത്തുകാരനെ നിശ്ശബ്ദനാക്കിയത്.
താൻ എഴുതിവെച്ച രാഷ്ട്രീയബോധവും ജീവിതധാരണകളും അന്യമായിത്തീർന്ന ഒരു ജനതയോടാണ് തനിക്ക് സംവദിക്കാനുള്ളതെന്നും അത് അസാധ്യമാണെന്നും അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അങ്ങനെ എഴുതേണ്ടതില്ലെന്ന തീരുമാനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. ഇത് അദ്ദേഹം എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.