മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഖസാഖിെൻറ ഇതിഹാസം എന്നീ നോവലുകളെ ആസ്പദിച്ച് വൈക്കം ഡി. മനോജ് എന്ന ഫോ േട്ടാഗ്രാഫർ നടത്തിയ ചിത്രയാത്രയിൽ നിന്ന്...
''ദൈവങ്ങളും മാലാഖമാരും വെള്ളിയാങ്കല്ലിനെ നോക്കിക്കണ് ടാൽ അതെങ്ങനെയിരിക്കും? ഞാൻ പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ളതാണത്. ആ ചോദ്യത്തിനുള്ള ഉത്തരം മനോജിെൻറ പുസ് തകത്തിലുണ്ട്. ദൈവത്തിെൻറ കണ്ണ് കാമറക്കണ്ണാകുന്ന കാഴ്ചയാണിത്.'' മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നോവലിനെ ആസ്പ ദമാക്കി മയ്യഴിയെയും നോവലിലെ കഥാപാത്രങ്ങളെയും പകർത്തിയെടുത്ത വൈക്കം ഡി. മനോജിെൻറ ഫോട്ടോ ആൽബത്തിന് എം. മ ുകുന്ദൻ നൽകിയ ആമുഖത്തിലെ വരികളാണിത്.
മലയാള സാഹിത്യത്തിൽ നോവലിലും ചെറുകഥയിലും ആധുനികതയുടെ ശംഖൊലി മുഴക ്കി ചരിത്രത്തിൽ ഇടംനേടിയ പ്രതിഭാധനനായ മുകുന്ദെൻറ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നോവൽ അര നൂറ്റാണ്ടിലെത്തുകയാണ ്. മയ്യഴിപ്പുഴയുടെ തീരങ്ങൾ പലവട്ടം വായിച്ച മനോജ്, അതിലെ അത്ഭുതങ്ങൾ ഒളിച്ചിരിക്കുന്ന വെള്ളിയാങ്കല്ലിനെയും തുമ്പികളെയും തേടി തെൻറ കാമറയുമായി പലപ്രാവശ്യം മയ്യഴിയിലെത്തി. മയ്യഴിയുടെ തീരങ്ങളിൽ ഒരവധൂതനെപ്പോലെ അലഞ്ഞ ുനടന്ന് നോവലിലെ പശ്ചാത്തലപ്രദേശങ്ങളും ചരിത്രാവശിഷടങ്ങളും കണ്ടും കേട്ടും അറിഞ്ഞും പകർത്തി.
മൂപ്പൻ സായ്പ്പിെൻറ ബംഗ്ലാവ് ഇപ്പോഴും ഗതകാലസ്മരണകളുണർത്തി നിൽക്കുന്നു. വെള്ളക്കാരുടെ 200 വർഷത്തെ ഭരണത്തിെൻറ തിരുശേഷിപ്പ്. എം. മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങൾ അഞ്ചു പതിറ്റാണ്ടുകൾക്കു മുമ്പ് എഴുതുമ്പോൾ ഉണ്ടായിരുന്ന കാഴ്ചകൾ ഇന്നില്ല. ഒരു നൂറ്റാണ്ടിനു മുേമ്പയുള്ള മയ്യഴിയുടെ കഥയാണ് നോവലിൽ. സന്ധ്യക്ക് കുഞ്ചക്കൻ തെളിക്കുന്ന വിളക്കുകൾ, മൂപ്പൻ സായ്പ്പിെൻറ ബംഗ്ലാവ്, കുതിരവണ്ടികളുടെ കുളമ്പടി ശബ്ദം, ചന്ദ്രികയും ദാസനും ഹൃദയങ്ങൾ ചേർത്ത് സ്വപ്നങ്ങൾ നെയ്ത് നടന്നുപോയ വഴികൾ മിത്തലമ്പലവും കന്യാമാതാവിെൻറ ദേവാലയം, കുന്നിലെ കൊടിമരം, സ്വാതന്ത്ര്യ പ്രതിമ എന്നീ കാഴ്ചാനുഭവങ്ങൾ ധ്യാനാനുഭവങ്ങളാക്കി മാറ്റി കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്തു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മിത്തുകളും ബിംബങ്ങളും ചരിത്രസങ്കേതങ്ങളും മയ്യഴിയുടെ പാരമ്പര്യത്തിെൻറയും സംസ്കാരത്തിെൻറയും അടയാളങ്ങളും പകർത്തിയെടുത്തു. നോവലിലെ കഥാപാത്രങ്ങൾക്കും പ്രദേശങ്ങൾക്കും നിർവചിക്കാനാവാത്ത സൗന്ദര്യാനുഭൂതിയും അർഥഭംഗിയും കൂടി തരുന്നു ആ ചിത്രങ്ങൾ.
''നമ്മുടെ ഭാഷയിൽ ആരും ഉദ്യമിച്ചിട്ടില്ലാത്ത ഒരു കലാരൂപത്തിന് മനോജ് തുടക്കം കുറിക്കുകയാണ്. എന്നോ പോ യ്മറഞ്ഞ ഒരു നോവലിലെ സ്ഥലരാശികൾ കണ്ടെത്തി കാമറയിൽ പകർത്തുകയാണ് മനോജ് ചെയ്തിട്ടുള്ളത്. മയ്യഴിപ്പുഴയുടെ തീരങ്ങൾ വായിച്ച് അതിലെ ഭൂമികകൾ തേടി പലരും മയ്യഴിയിലേക്ക് വരാറുണ്ട്. ഇനിയതിെൻറ ആവശ്യം വരില്ല. മനോജിെൻറ പുസ്തകത്തിെൻറ ഒരു കോപ്പി വാങ്ങിവെച്ചാൽ മതി എല്ലാം അതിലുണ്ട്'' -നോവലിനെ അടിസ്ഥാനമാക്കിയുള്ള വൈക്കം ഡി. മനോജിെൻറ ഫോട്ടോഗ്രഫി പ്രദർശനം 'മയ്യഴിയിലൂടെ'എറണാകുളം ലളിതകല അക്കാദമി ആർട്ട് ഗാലറിയിലെ ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്ത് എം. മുകുന്ദൻ പറഞ്ഞു.
ഇതാ ഇവിടെെവച്ചാണ് വൈസ്രവണൻ ചെട്ടിയാർ സർപ്പമായി വന്ന് കുഞ്ഞുമാണിക്കത്തെ പ്രാപിച്ചത്. ഇതാ, ഇവിടെ െവച്ചാണ് വെള്ളക്കുതിരപ്പുറത്തിരുന്ന് വെളുത്തച്ഛൻ വസൂരി ദേവതയുമായി യുദ്ധം ചെയ്തത്. ഇതാ, ഇവിടെയാണ് കുരുത്തോലയുടുത്ത ഗുളികനാൽ ശിക്ഷിക്കപ്പെട്ട കുഞ്ചക്കെെൻറ പ്രപിതാമഹൻ കാലൊടിഞ്ഞു വീണത്. ഇവിടെയാണ് മലയൻ ഉത്തമൻ തെൻറ മുടിയേന്തിയ കഴുത്തൊടിഞ്ഞ് പിടഞ്ഞുവീണ് മരിച്ചത്. ഈ വഴിയിലൂടെയാണ് മേരി ബോധം കെട്ട കരടി സായ്പ്പിനെ താങ്ങിപ്പിടിച്ച് നടന്നുപോയത്. ഈ മാളികയിലിരുന്നാണ് എന്നും പാതിരാവിൽ ഷണ്ഡൻ സായ്പ്പ് ദുഃഖഗാനാലാപനം നടത്തുന്നത്... ചിത്രങ്ങളിലൂടെ സഞ്ചരിക്കുേമ്പാൾ വായനക്കാരെൻറ തോന്നലുകൾ ഇങ്ങനെയാകും.
രണ്ടായിരത്തോളം ചിത്രങ്ങളിൽനിന്ന് െതരഞ്ഞെടുത്ത 100 ഫോട്ടോകൾ ഉൾപ്പെടുത്തിയ മയ്യഴിപ്പുഴയിലൂടെ എന്ന ഫോട്ടോപുസ്തകത്തിെൻറ ആമുഖത്തിൽ മനോജ് ഇങ്ങനെ കുറിച്ചു: ''മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിെൻറ കഥാതന്തുക്കളുടെ അടയാളങ്ങൾ തേടൽ മയ്യഴിയിലെ ഫ്രഞ്ച് അധിനിവേശ കാലത്തിെൻറ അടയാളങ്ങൾ തേടൽകൂടിയാകുന്നു. കാലത്തിെൻറ മാറ്റത്തെ വെല്ലുവിളിച്ചുകൊണ്ട് വെള്ളിയാങ്കല്ല് എന്ന രണ്ടര ഏക്കറോളം വിസ്തൃതിയുള്ള പാറക്കെട്ട് നോവലിലെ ഏറ്റവും വലിയ ബിംബമായി കടലിൽത്തന്നെ ആയതിനാൽ ഇപ്പോഴും നിലകൊള്ളുന്നു. തുമ്പികളും കാറ്റും ചേർന്ന് ആത്മാക്കളുടെ വിശ്രമകേന്ദ്രമായി. വെള്ളിയാങ്കല്ലും മൂപ്പൻസായ്പ്പിെൻറ ബംഗ്ലാവും കുട്ടിച്ചാത്തനും ഗുളികനും മയ്യഴിമാതാവും വൈസ്രവണൻ ചെട്ടിയാരുമൊക്കെ അേന്വഷണ വിഷയങ്ങളായിരുന്നു.'' വെള്ളിയാങ്കല്ലിൽനിന്ന് തുമ്പികൾ മയ്യഴിയിലേക്ക് പറന്നുവരുന്നതുകാണാൻ, പകർത്താൻ രാവും പകലും കാമറയുമായി മയ്യഴിയുടെ തീരത്ത് പ്രാർഥനയോടെ സന്യാസിയെപ്പോലെ കാത്തിരുന്നു.
ദൈവത്തിെൻറ നിയോഗംപോലെ ഒരു തുമ്പി പറന്നുവന്നു. 'മയ്യഴിയിലൂടെ' എന്ന ഫോട്ടോഗ്രാഫിക് പുസ്തകത്തിലെ ഏറ്റവും സുന്ദരമായ പടം. നോവലിസ്റ്റിെൻറയും വായനക്കാരുടെയും അഭിനന്ദനങ്ങൾ കിട്ടിയ ആ പടത്തെ കുറിച്ച് എം. മുകുന്ദൻ (നോവലിെൻറ ദൃശ്യാനുഭൂതികൾ) ''ചന്ദ്രികയും ദാസനും നടന്നുപോയ വഴികൾ ഈ പുസ്തകത്തിൽ നമുക്ക് കണ്ണുകൊണ്ട് കാണാൻ കഴിയും. അവർ സന്ധിച്ച തകർന്നുവീണ വീടിനെയും നമുക്കിവിടെ കാണാം. എന്നാൽ നമ്മെ വിസ്മയിപ്പിക്കുന്നത്, വെള്ളിയാങ്കല്ലിൽ നിന്നു പറന്നുവരുന്ന ഒരു തുമ്പിയുടെ ചിത്രമാണ്. ഈ തുമ്പിയെ പകർത്താൻ ദിവസങ്ങളോളം മനോജ് ഒരു താപസെൻറ ക്ഷമയോടെ കാത്തിരുന്നു.''
മയ്യഴിപ്പുഴയുടെ തീരങ്ങൾ വായിച്ച വായനക്കാരെൻറ അനുഭവതലങ്ങളിൽ അനുരണനങ്ങൾ ഉണർത്താൻ കഴിയുന്ന മയ്യഴിയുടെ ദേശചരിത്രവും ഫ്രഞ്ച് അധിനിവേശകാലഘട്ടത്തിലെ ശേഷിപ്പുകളും നോവലിലെ വരികൾ ചിത്രങ്ങളുടെ അടിക്കുറിപ്പുകളും കണ്ട് കഴിയുമ്പോൾ നോവൽ പുനർവായനക്ക് േപ്രരണയാകും. സാഹിത്യത്തോടുള്ള മനോജിെൻറ അടങ്ങാത്ത അഭിനിവേശം മലയാളത്തിലെ നോവൽ സാഹിത്യത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസമായ ഒ.വി. വിജയെൻറ 'ഖസാക്കിെൻറ ഇതിഹാസം' തെൻറ കാമറയിലൂടെ ഒപ്പിയെടുക്കുന്നതിലുമെത്തിച്ചു. ഫോട്ടോപ്രദർശനവും നടത്തി, പുസ്തകവുമായി. പാലക്കാടൻ ഗ്രാമമായ ഖസാക്ക് എന്ന തസ്രാക്കിലെത്തി തസ്രാക്കിലെ കരിമ്പനകളും ചെതലിയുടെ അസ്തമയങ്ങളും പുലരികളും ഇടവഴികളും ഓത്തുപള്ളിയും ഏകാധ്യാപക വിദ്യാലയവും ഞാറ്റുപുരയും എല്ലാം കാമറക്കണ്ണുകൾ ഒപ്പിയെടുത്തു. 'കർമപരമ്പരയിലെ കണ്ണികൾ' ഫോട്ടോ പ്രദർശനത്തിലൂടെ മനോജ് കേരളത്തിലും മറുനാടുകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈൻ ആർട്സിൽ ഡിപ്ലോമ നേടിയിട്ടുണ്ട് വൈക്കം സ്വദേശിയായ ഡി. മനോജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.