നിലപാട്​

വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മുറ്റത്തെ മരങ്ങളും ചെടികളും പറഞ്ഞു:
‘‘അകത്തു തന്നെയിരുന്നോളൂ. എല്ലാ ഓട്ടവും വെറുതെയാണ്. ഞങ്ങളെ നോക്കൂ. തലയുയർത്തി നിന്നിടത്തു തന്നെ നിൽക്കുമ്പോൾ കിളികളും പൂമ്പാറ്റകളും ഇങ്ങോട്ട് വരും.’’
ഒടുവിൽ ചെവിയിൽ ഇത്ര കൂടി മന്ത്രിച്ചു:
‘‘നിന്നിടത്തു തന്നെ നിൽക്കാൻ സ്വന്തമായൊരു നിലപാട് വേണം.’’

Tags:    
News Summary - P.K. Parakkadavu Minnal Kadha -Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.