കവിതാ കോപ്പിയടി: മാപ്പ് വേണ്ട, മറുപടി മതിയെന്ന്​ എസ്​. കലേഷ്​

തിരുവനന്തപുരം: കവിതാ കോപ്പിയടി വിവാദത്തിൽ പ്രതികരണവുമായി കവി എസ്​. കലേഷ്​. ത​​​െൻറ കവിതയുടെ വേര്​ വെട്ടി വഴിയിൽ ഉപേക്ഷിച്ചത്​ ആരാണെന്ന കാര്യത്തിൽ​ തനിക്ക്​ മറുപടി ലഭിക്കണമെന്ന്​ കലേഷ്​ വ്യക്തമാക്കി. മാപ്പല്ല, മറുപടിയാണ്​ തനിക്ക്​ വേണ്ടതെന്നും അദ്ദേഹം ത​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ ആവശ്യപ്പെട്ടു. ‘‘ആരാണ് എ​​​െൻറ കവിതയുടെ വരികൾ വെട്ടി വഴിയിലുപേക്ഷിച്ചത്? സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനർഹിക്കുന്നു.’’ എന്നാണ്​ കലേഷി​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​. കോപ്പിയടി വിവാദത്തിൽ കവി എസ്. കലേഷിനോട് ക്ഷമ ചോദിച്ച് എഴുത്തുകാരി ദീപ നിഷാന്ത് രംഗത്തെത്തിയിരുന്നു.

2011ൽ ​എ​ഴു​തി പ​ല​യി​ട​ങ്ങ​ളി​ലാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ക​വി​ത മോ​ഷ്​​ടി​ച്ചെ​ന്നായിരുന്നു കവി എസ്​. കലേഷി​​​െൻറ ആ​ക്ഷേ​പം. എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ദീ​പ നി​ശാ​ന്തി​നെ​തി​രെ ക​ലേ​ഷ്​ ത​ന്നെ​യാ​ണ്​ ഫേ​സ്​ബു​ക്കി​ലൂ​ടെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. താ​ൻ എ​ഴു​തി​യ ‘അ​ങ്ങ​നെ​യി​രി​ക്കെ മ​രി​ച്ചു പോ​യി ഞാ​ൻ/​നീ’​എ​ന്ന ക​വി​ത ചെറിയ വ്യ​ത്യാ​സ​ങ്ങ​ളോ​ടെ ദീ​പ നി​ശാ​ന്ത്​ ത​േ​ൻ​റ​താ​ക്കി​യെ​ന്നാ​ണ്​ ക​ലേ​ഷി​​​െൻറ​ ആ​രോ​പണം.

എന്നാൽ പിന്നീട്​ സാംസ്കാരിക പ്രഭാഷകൻ എം.ജെ. ശ്രീചിത്രനാണ്​ കവിത ത​േൻറതാണെന്ന്​ പറഞ്ഞുകൊണ്ട്​ ദീപ നിഷാന്തിന്​ നൽകിയതെന്ന്​ ആരോപണമുയർന്നു. എന്നാൽ ഇക്കാര്യം ശ്രീചിത്രൻ നിഷേധിച്ചു. കവിതാ രചന കാമ്പസ് കാലത്ത് അസാനിപ്പിച്ച ആളാണ് താൻ. അതു കൊണ്ടു തന്നെ ഒരു മാഗസിനിലേക്കും കവിത നൽകാറില്ലെന്നും അങ്ങനെ നൽകാനായി പറഞ്ഞു കൊണ്ട് കവിത ആർക്കും നൽകിയിട്ടുമില്ലെന്നും അദ്ദേഹം ഫേസ്​ബുക്കിലൂടെ വ്യക്തമാക്കി.

കവിത മറ്റൊരാളുടെ പേരിൽ വരുന്നതോടെ ആദ്യമായും അവസാനമായും അപമാനിക്കപ്പെടുന്നത് എഴുതിയ കവിയാണെന്നും കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും താൻ കലേഷിനോട് മാപ്പു പറയുന്നതായും ശ്രീചിത്രൻ ഫേസ്​ബുക്കിൽ കുറിച്ചു. തനിക്ക്​ കവിത നൽകിയത്​ ശ്രീചിത്രനാണെന്നും വിവാദമായപ്പോൾ അദ്ദേഹം കൈകഴുകി ശുദ്ധനാവുകയാണെന്നും​ ദീപ നിഷാന്ത്​ ആ​േരാപിച്ചിരുന്നു.


Tags:    
News Summary - poep copying allegation; poet kalesh demands a replay -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.