ടോണി മോറിസൺ; വംശീയതയെ തുറന്നു കാട്ടിയ പ്രിയപ്പെട്ടവൾ

പ്രമുഖ അമേരിക്കൻ ആഫ്രിക്കൻ എഴുത്തുകാരിയായ ടോണി മോറിസൻെറ വിയോഗത്തോടെ അമേരിക്കൻ എഴുത്തി​​െൻറ ഒരു താൾ തന് നെ മറിയുകയാണ്. പകരം വെക്കാനില്ലാത്ത എഴുത്തും വ്യക്തിത്വവും കൊണ്ട് ടോണി മോറിസൻ കെട്ടിപ്പടുത്ത വായനയുടെ ലോ കത്തിരുന്ന് കോടിക്കണക്കിന് വായനക്കാർ ഇപ്പോഴും അവരെ വായിക്കുന്നുണ്ടാവും. കാരണം ടോണിമോറിസൻ പിന്തുടർച്ചകള ില്ലാത്ത എഴുത്തിനുടമയായിരുന്നു. പ്രിയപ്പെട്ടവളുടെ വിയോഗം ഗ്രസിച്ചിട്ടും ഒരുകൂട്ടം അക്ഷരങ്ങൾ മനുഷ്യത്വത്ത ി​​െൻറയും മാനവീകതയുടെയും കോടതികളിൽ ചോദ്യച്ചിഹ്നങ്ങൾക്കൊപ്പം ആയുസുള്ള കാലം അണിനിരക്കും.

"എനി ക്കുറപ്പാണ് ഞാൻ ഇൗ ലോകത്ത് ജീവിച്ചുവെന്ന്."

"അത് തെളിയിക്കാൻ നിങ്ങളുടെ പക്കലെന്തുണ്ട്?"

"തെ ളിയിക്കാനോ? ആരുടെ മുന്നിൽ? എനിക്ക് എ​​െൻറ മനസുണ്ട്. അതിൽ പ്രതിഫലിക്കുന്ന ചിന്തകളുണ്ട്. ശരിക്കും പറഞ്ഞാൽ ഞാൻ ഇ ന്നുകാണുന്ന ഞാനായതും അതിന് തെളിവാണ്"
"ഒറ്റക്കാണ്, അല്ലേ?"
"അതെ. പക്ഷേ എ​​െൻറ ഏകാന്തത ​എ​േൻറത്​ മാത്രമാണ്. നി ങ്ങളുടേതോ മറ്റാരുടെയെങ്കിലും, മറ്റാരാൾ നിങ്ങൾക്ക് നിർമിച്ച് നൽകിയത്."

- സുല, ടോണി മോറിസൺ


1970ലാണ് ടോണി മോറിസണി​​െൻറ ആദ്യനോവൽ 'ബ്ലൂഅസ്റ്റ് െഎ' (Bluest Eye) പ്രസിദ്ധീകരിക്കപ്പെടുന്നത്. ഭർത്താവുമായി പ ിരിഞ്ഞ ശേഷം പറക്കമുറ്റാത്ത രണ്ടുകുഞ്ഞു പയ്യൻമാരുടെ അമ്മയായിരിക്കെ പുസ്തകമെഴുതാൻ പുലർച്ചെ നാലിന് എഴുന്നേറ്റ ിരുന്നതിനെ കുറിച്ച് ടോണി മോറിസൺ പിൽക്കാലത്ത് വെളിപ്പെടുത്തിയിരുന്നു. പുസ്തകമെഴുത്തും കുഞ്ഞുങ്ങളെ പരിപാലി ക്കലു​ം ജോലിയും ഒന്നിച്ച് കൊണ്ടുപോകുന്ന കാലത്തെ കുറിച്ച് പറയുേമ്പാളൊക്കെ മോറിസൺ പല ഇൻറർവ്യൂകളിലും അഭി മാനത്തോടെ വാചാലയായിരുന്നു. 'ബ്ലൂഅസ്റ്റ് െഎ' വേണ്ടരീതിയിൽ പരിഗണിക്കപ്പെട്ടില്ലെന്നോ കാലഘട്ടം തൻെറ എഴുത്തി നെ അംഗീകരിക്കുന്നതിൽ പ്രാപ്തമായിരുന്നില്ലെന്നോ ഒക്കെയാണ് പിന്നീട് മോറിസൺ വായിക്കപ്പെടുന്നത്.

വെളുത്ത തൊ ലിയാണ് സൗന്ദര്യമെന്ന മൂഢസങ്കൽപ്പത്തിൽ അപകർഷതയനുഭവിക്കുന്ന പികോളയെന്ന കുഞ്ഞി​​െൻറ ലോകത്തിലൂടെയായിരുന്നു ആ നോവൽ സഞ്ചരിച്ചത്. കറുപ്പും വെളുപ്പം തമ്മിൽ ഏറ്റുമുട്ടി കറുപ്പ് ദയനീയമായി മുറിവേറ്റ് പിടയുന്ന ലോകത്തി​​െൻറ വർണന. ഒരുസമൂഹത്തെ ആട്ടിപ്പടക്കാനും അടിച്ചമർത്താനും പൈശാചികമായി ചിത്രീകരിക്കാനും നിറം മാത്രം കാരണമാവുന്നതിലെ പ്രതിഷേധമായും ടോണിയുടെ നോവലുകൾ വായിക്കപ്പെടുന്നുണ്ട്. നീലക്കണ്ണുണ്ടെങ്കിൽ താൻ അനുഭവിക്കുന്ന സൗന്ദര്യമില്ലായ്മയെ മറികടക്കാമെന്ന് കരുതുന്ന പീക്കോള പിന്നീട് പിതാവിനാൽ ബലാൽക്കാരം െചയ്യപ്പെടുേമ്പാഴും ഗർഭിണിയാകുേമ്പാഴും ഭ്രാന്തിയാകുേമ്പാഴുമെല്ലാം നോവലിസ്ററ് ചർച്ചചെയ്യുന്നതും കറുപ്പിൽ അടിച്ചേൽപ്പിക്കുന്ന അപകർഷത തന്നെ. നന്മതിന്മകളെ വ്യക്തിബന്ധത്തി​​െൻറയും സൗഹൃദത്തി​​െൻറയും തണലിൽ വിവേചിക്കുന്ന 1973ൽ പുറത്തുവന്ന സുലയും റിച്ചാർഡ് റൈറ്റി​​െൻറ നേറ്റീവ് സണ്ണിന് (Native Son) ശേഷം 'ബുക്ക് ഒാഫ് ദ മന്ത് ക്ലബ്ബിൽ ഇടം നേടിയ 1977ൽ പുറത്തിറങ്ങിയ സോങ് ഒാഫ് സോളമനും (Song of Solomon) ടോണി മോറിസണിന് ആഫ്രോ-അമേരിക്കൻ സാഹിത്യത്തിൽ സ്വന്തമായ ഇടം നൽകി.

1980കാലത്ത് അറിയപ്പെട്ടുതുടങ്ങുന്ന എഴുത്തുകാരിയായ മോറിസണ് അമേരിക്കയിലെ നാഷണൻ കൗൺസിൽ ഒാൺ ദ ആർട്സിൽ നിയമനം ലഭിച്ചു. തൊട്ടടുത്ത വർഷമാണ് 'ടാർ ബേബി' പ്രസിദ്ധീകരിച്ചത്. ഇതിനാക​ട്ടെ മിശ്രപ്രതികരണമാണ് സാഹിത്യലോകത്തിൽ നിന്നുമുണ്ടായത്. പിന്നീട് 1987ൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രിയപ്പെട്ടവൾ (Beloved) മോറിസണി​​െൻറ സാഹിത്യ ജീവിതത്തിലെ വഴിത്തിരിവായി. അടിമ ക്യാമ്പിൽ നിന്നും രക്ഷപ്പെട്ട മാർഗരറ്റ് ഗാർനറുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതിയ 'പ്രിയപ്പെട്ടവൾ' പിൽക്കാലത്ത് അവരുടെ കൃതികളിലെ മാസ്റ്റർ പീസായി പരിഗണിക്കപ്പെട്ടു.

1993ൽ അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് നെറ്റ്വർക്കായ പി.ബി.എസ് ചാർലി റോസും ടോണി മോറിസണും തമ്മിൽ ഒരുമണിക്കൂറോളം ദൈർഘ്യമുള്ള ഒരു അഭിമുഖം പ്രക്ഷേപണം ചെയ്തിരുന്നു. 1992ൽ പുറത്തിറങ്ങിയ അവരുടെ ജാസ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു അഭിമുഖം. പലയിടങ്ങളിലും വർണവിവേചനത്തി​​െൻറയും അതുൽപ്പാദിപ്പിക്കുന്ന വംശീയതയുടെയും വെറുപ്പി​​െൻറയും പ്രത്യയശാസ്ത്രങ്ങളെപ്പറ്റിയും ലളിതവും ഹ്രസ്വവും ദൃഢവുമായ ഭാഷയിൽ മോറിസ​​െൻറ വാക്കുകൾ അമേരിക്ക കേട്ടു. 26 വർഷത്തിന് ശേഷവും വംശീയതയും കലാപവും വെളുത്ത വർഗ്ഗക്കാരുടെ മേൽക്കോയ്മയും അതിരിടുന്ന ഒരു സമൂഹത്തിൽ അവരുടെ വാക്കുകൾ പ്രസക്തമെന്നല്ലാതെന്തുപറയേണ്ടൂ.

ഒരുമണിക്കൂറുള്ള അഭിമുഖത്തിൽ വംശീയത എങ്ങനെയാണ് ഒരു സാംസ്കാരിക പ്രശ്നമാകുന്നതെന്ന് മോറിസൺ വ്യക്തമാക്കുന്നുണ്ട്. ഒരുപാട് ജീവിതങ്ങളുടെ അഴകളവുകളും അതിർത്തികളും നിർണയിക്കുന്ന മാനസിക രോഗമായവർ അതിനെ വിവരിക്കുന്നു. "നിങ്ങൾക്ക് ഉയരമുള്ളവനെന്ന തോന്നലുണ്ടാവാൻ മറ്റാരെങ്കിലും മുട്ടിൽ നിൽക്കണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഗുരുതരമായ ചില പ്രശ്നങ്ങളുണ്ടെന്ന് തന്നെ. എനിക്ക് തോന്നുന്നത് വെള്ളക്കാർക്ക് തീവ്രമായ, ഗുരുതരമായ കുഴപ്പമുണ്ടെന്നാണ്. അത് പരിഹരിക്കാൻ എന്തുചെയ്യണമെന്ന് അവർ ചിന്തിക്കേണ്ടിയിരിക്കുന്നു" എന്ന് പറഞ്ഞ മോറിസൺ ഒരുപക്ഷേ അമേരിക്കൻ ചരിത്രത്തിലെ ഇന്നുവരെ ഉണങ്ങാത്ത മുറിവുകളോട്, കറുത്തവനുമേൽ അനുദിനം അടിച്ചേൽപ്പിക്കപ്പെടുന്ന കീഴാളമനോഭാവത്തോട് കലഹിച്ചിരുന്നില്ലെന്ന് എങ്ങിനെ കരുതാനാണ്?.

ലോകത്തിന് 'പ്രിയപ്പെട്ടവൾ'

പ്രിയപ്പെട്ടവളിൽ (Beloved) തൻെറ മക്കൾ അടിമകളായി വിൽക്കപ്പെടുന്ന ദൃശ്യം അനുദിനം വേട്ടയാടുേമ്പാൾ സെതിയെന്ന പൂർവകാല അടിമ ത​​​െൻറ മക്കളെ കൊല്ലാൻ തയാറാവുന്ന രംഗമുണ്ട്. കഴുത്തറുക്കപ്പെട്ട പിഞ്ചുപെൺകുഞ്ഞ് അവളുടെ കൈകളിൽ കിടന്ന് മരിക്കുന്ന രംഗം വായനക്കാരുടെ ഹൃദയത്തിൽ തീകോരിയിടുന്നതാണ്. സമാനമായ രംഗങ്ങൾ പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട 'ഗോഡ് ഹെൽപ് ദ ചൈൽഡ്' ലും കാണാം. അതിവൈകാരികതയുടെ തിര തള്ളൽ അവരുടെ കൃതികളിലുണ്ടെന്ന് വിമർശകർ പരാമർശിക്കുന്നത് ഇൗ സാഹചര്യത്തിലാണ്. എന്നാൽ അവരുടെ നോവലുകളൊന്നും തന്നെ പ്രതികരണമില്ലാത്ത സഹനങ്ങളുടെ കഥയല്ലതാനും. പ്രിയപ്പെട്ടവളിൽ സ്വന്തം കുഞ്ഞി​​െൻറ കഴുത്തറക്കുന്ന സെതി വായനക്കാരിലുണ്ടാക്കുന്ന ഭീതിയെ മോറിസ​​​െൻറ തന്നെ വാക്കുകളോട് ചേർത്ത് വായിക്കപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. തിന്മ അതിൽ തന്നെ വിരസമാണെന്നാണ് ടോണി മോറിസൺ പറയുക. തിന്മകളോട് ആളുകൾക്കുണ്ടാകുന്ന പ്രതികരണം ബൗദ്ധീകമായി വിലയിരുത്തുന്നത് ആകർഷകമാണെന്നും മോറിസൺ പറഞ്ഞുവെക്കുന്നു.

ടോണി മോറിസണിന് 1988ലെ നോവലിനുള്ള പുലിറ്റ്സർ അടക്കം ഒരുപിടി അവാർഡുകൾ 'പ്രിയപ്പെട്ടവൾ' സമ്മാനിച്ചു. പ്രസിദ്ധീകരിച്ച് പത്ത് വർഷത്തിന് 'പ്രിയപ്പെട്ടവൾ' നോവലിനെ അധികരിച്ച് ഒാപ്ര വിൻഫ്രീയും താണ്ടീ ന്യൂട്ടണും ഡാന്നി േഗ്ലാവറും മത്സരിച്ച് അഭിനയിച്ച ചലച്ചിത്രവും പുറത്തിറങ്ങിയിരുന്നു. 1931 ഫെബ്രുവരി 18ന് ഒഹിയോയിലെ ലൊറെയ്നിലാണ് ടോണി മോറിസ​​െൻറ ജനനം. നാലുമക്കളിൽ രണ്ടാമത്തവളായി. പിതാവ് ജോർജ്ജ് വോഫോർഡ് വെൽഡറായിരുന്നുവെങ്കിലും കുടുംബം പോറ്റാൻ നിരവധി തൊഴിലുകൾ പയറ്റിയിരുന്നു. അമ്മ രാമ വീട്ടുവേലക്കാരിയായിരുന്നു. അരിഷ്ടതകൾക്കിടയിലും തന്നിൽ സാഹിത്യാഭിരുചിയും സംഗീതവും നാടോടിക്കഥകളുമൊക്കെ പരിപോഷിപ്പിച്ചിരുന്നത് മാതാപിതാക്കളാണെന്ന് മോറിസൺ പിൽക്കാലത്ത് ന്യൂയോർക്ക് ടൈംസിന് നൽകിയ ഇൻറർവ്യൂവിൽ ഒാർത്തെടുത്തിരുന്നു. ലൊറെയ്നിലല്ലായിരുന്നു ജനനമെങ്കിൽ ഇന്നുകാണുന്ന മോറിസണുണ്ടാവുമായിരുന്നോ എന്ന് പലപ്പോഴും അവരെ അടുത്തറിയുന്നവർ വിലയിരുത്തിയിട്ടുണ്ട്.

അക്കാലത്ത് രാജ്യത്ത് വിവിധ വംശങ്ങളിലുള്ള ആളുകൾ അത്രമേൽ ഇഴുകി കഴിഞ്ഞിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ലോറെയ്ൻ. " ആദ്യക്ലാസുകളിൽ ഞാൻ തരം താണവളാണെന്ന് ആരും ചിന്തിച്ചില്ല. ആ ക്ലാസിലെ ഏക കറുത്ത കുട്ടിയും വായിക്കാനറിയുന്ന ഏക കുട്ടിയും ഞാനായിരുന്നു." എന്ന് പിൽക്കാലത്ത് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ ഒാർത്തെടുത്തു. സ്കൂളിൽ ലാറ്റിനിൽ അവഗാഹം നേടിയ അവർക്ക് യൂറോപ്യൻ സാഹിത്യത്തിലെ മികവുറ്റ രചനകളിലേക്ക് ആഴ്ന്നിറങ്ങാനായി. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയ മോറിസൺ ഹാർവാർഡിൽ നിന്ന് ബിരുദവും കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബരുദവും 1955ൽ കരസ്ഥമാക്കി. തുടർന്ന് ടെക്സസ് സർവകലാശാലയിൽ അധ്യാപക വൃത്തിയാരംഭിച്ചു.

അമ്മയും എഡിറ്ററും

1957ൽ ഹാർവാർഡ് സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറായി ജോലിനോക്കുന്നതിനിടെയാണ് പിൽക്കാലത്ത് ജീവിത പങ്കാളിയായി മാറിയ ജമൈക്കൻ സ്വദേശിയും ആർക്കിടെക്റ്റുമായ ഹാരോൾഡ് മോറിസണെ അവർ പരിചയപ്പെടുന്നതും വിവാഹിതയാവുന്നതും. തുടർന്ന് 1958ൽ മകൻ ഹരോൾഡ് ജനിച്ചു. അതിനിടെ 1963ൽ ഭർത്താവ് മോറിസൺ ജമൈക്കയിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു ടോണി മോറിസൺ. ഭർത്താവുമായി പിരിഞ്ഞ അവർ വീണ്ടും ഒഹിയോയിലേക്ക് തിരിച്ചെത്തുകയും 1964ൽ രണ്ടാമത്തെ മകൻ േസ്ലഡിന് ജന്മം നൽകുകയും ചെയ്തു. 1965 ൽ മക്കളുമായി ന്യൂയോർക്കിലെത്തിയ അവർ ഒരു പുസ്തകപ്രസാധക സ്ഥാപനത്തിൽ എഡിറ്ററായും ജോലി നോക്കി.

1989ൽ മോറിസൺ പ്രിൻസെറ്റൻ സർവകലാശാലയിൽ പ്രൊഫസറായി. അപ്പോഴൂം അവർ എഴുത്ത് തുടർന്നു. അഞ്ചോളം ബാലസാഹിത്യ കൃതികളും തുടർന്നുള്ള വർഷങ്ങളിൽ മോറിസൺ രചിച്ചു. 2003ൽ പുറത്തിറങ്ങിയ പ്രേമം (Love) നോവലിന് കലാസ്വാദകർക്കിടയിൽ നിന്ന് സമ്മിശ്രപ്രതികരണമാണ് നേടാനായത്. 2005ൽ 25 വർഷങ്ങൾക്കിടയിൽ എഴുതപ്പെട്ട മികച്ച നോവലെന്നാണ് ന്യൂയോർക്ക് ടൈംസ് 'പ്രിയപ്പെട്ടവൾ' നോവലിനെ വിശേഷിപ്പിച്ചത്. സാഹിത്യേതര കൃതികളുൾപ്പെടുത്തി പ്രസിദ്ധീകരിച്ച What Moves at the Margin(2008) ഉം Home(2012), 'God Help the Child' (2015) എന്നീ നോവലുകളും മോറിസ​​െൻറ സാഹിത്യലോകത്തിനുള്ള സംഭാവനയാണ്.

രാഷ്ട്രീയം സമകാലികം

കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും ആത്മബലവും ടോണി മോറിസണെ ഇതര എഴുത്തുകാരിൽ നിന്ന് വ്യത്യസ്ഥയാക്കിയിരുന്നു. മികച്ച പെയിൻററായിരുന്ന മകൻ സ്ലേഡ് 2010ൽ പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് മരിച്ചപ്പോഴും അവരെ തളരാതെ പിടിച്ച് നിർത്തിയത് ആ ആത്മബലം തന്നെയാണെന്ന് കരുതാതെ വയ്യ. പ്രസിഡ​​​െൻറന്ന നിലയിൽ സ്വന്തം സുഹൃത്തുകൂടിയായ ഒബാമയുടെ സേവനകാലം അവസാനിച്ചപ്പോൾ ഹിലരി ക്ലിൻറനൊപ്പമാണ് ത​​​െൻറ രാഷ്ട്രീയമെന്ന് മോറിസൻ തറപ്പിച്ചു പറഞ്ഞതും ത​​​െൻറ നിലപാടുകളുടെ വെളിച്ചത്തിലാണ്. ത​​​െൻറ അടുത്ത സുഹൃത്തായ ഹിൽട്ടൺ അൾസുമായി നടത്തിയ അഭിമുഖത്തിൽ 80ാം വയസിൽ തനിക്ക് പറയാനാവുന്ന മൂന്ന് കാര്യങ്ങളാണുള്ളതെന്ന് മോറിസൺ തമാശരൂപേണ പറയുന്നു. ആദ്യത്തേത് 'നോ' എന്നാണ് അടുത്തത് 'ഷട്ട് അപ്പ്' എന്നും മൂന്നാമത്തേത് 'ഗെറ്റ് ഒൗട്ട്​' എന്നും ചിരിയുടെ മേെമ്പാടിയോടെ പറയുേമ്പാൾ ജീവിത സായാഹ്നത്തിൽ താൻ നേടിയെടുത്ത ആർജ്ജവത്തെ തമാശകളിൽ കൊരുക്കുകയായിരുന്നുവെന്ന് വേണം കരുതാൻ. ഇക്കാലയളവിൽ പ്രസാധകരുമായി താൻ ഒപ്പിട്ട രണ്ട് എഴുത്തുകരാറുകളെയും അവർ താത്പര്യക്കുറവുണ്ടെന്ന് കാട്ടി റദ്ദുചെയ്തിരുന്നു.

'കറുത്ത എഴുത്തുകാരി' എന്നുള്ള വിശേഷണത്തെ എക്കാലവും സ്വാഗതം ചെയ്തിരുന്ന എഴുത്തുകാരിയാണ് ടോണി മോറിസൺ. " ഞാനെഴുതുന്നത് കറുത്ത വർഗക്കാർക്ക് വേണ്ടിയാണ്. ഒഹിയോയിലെ ലൊറെയ്നിൽ നിന്നുള്ള കറുത്തവർഗ്ഗക്കാരിയായ 14 വയസുകാരിക്ക് വേണ്ടി ടോൾസ്റേറായി എഴുതാതിരുന്നത് പോലെ. വെളുത്ത വർഗക്കാർക്ക് വേണ്ടി എഴുതാതിരിക്കുന്നതിന് ക്ഷമ ചോദിക്കാനോ എ​​െൻറ പരിമിതിയാണെന്ന് സമ്മതിക്കാനോ എനിക്കാവില്ല, കാരണം അത് പൂർണമായി സത്യമല്ല. എ​​െൻറ രചനകളിൽ എത്രയോ വെളുത്ത കഥാപാത്രങ്ങൾ കടന്നുവരുന്നു!. അതംഗീകരിക്കാൻ വെളുത്തവർഗ്ഗക്കാരനായ വിമർശകനെ ഞാൻ തോളിലേറ്റുന്നില്ലെന്നതാണ് സത്യം." എന്നാണ് അവർ ഒരിക്കൽ മനസുതുറന്നത്.

വംശവിവേചനത്തി​​െൻറ കനലുകളിൽ ചാരം മൂടിക്കിടക്കുന്ന കാലത്തും യാഥാർഥ്യങ്ങളെക്കുറിച്ച് വിളിച്ചുപറയേണ്ടത് ഉത്തരവാദിത്വമാണെന്ന് കരുതിയ എഴുത്തുകാരി ടോണി മോറിസൺ വിട്ടുപിരിയുേമ്പാൾ അമേരിക്കൻ സാഹിത്യത്തിലും ലോകസാഹിത്യത്തിലും ആ അഭാവം നികത്താനാവാത്തതാണ്. പ്രത്യേകിച്ചും വംശീയതയും അതുത്പാദിപ്പിക്കുന്ന രാഷ്ട്രീയവും ഒരിടവേളക്ക് ശേഷം പ്രസക്തി നേടുന്ന അമേരിക്കൻ, ലോക രാഷ്ട്രീയരംഗത്ത്.

Tags:    
News Summary - toni morrison who reveal racism -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.