എഴുത്ത് തന്നെ സംബന്ധിച്ചിടത്തോളം കഠിനപ്രവൃത്തിയാണെന്ന് ഈ വർഷത്തെ മാൻബുക്കർ പുരസ്ക്കാരം ലഭിച്ച പോള്‍ ബീറ്റി. ഗഹനമായ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും തീവ്രമായ അനുഭവങ്ങൾ പകർത്തുകയും ചെയ്യുന്ന തന്‍്റെ രചനകള്‍ ആക്ഷേപഹാസ്യം എന്ന തരത്തില്‍ മാത്രം വായനക്കാര്‍ കാണുന്നതിനോട് ബീറ്റിക്ക് താല്‍പര്യമില്ല. കൈകാര്യം ചെയ്ത വിഷയത്തിന്‍്റെ ഗൗരവം തന്നെയാവാം 18 തവണ യു.കെയിലെ പ്രസാധകര്‍ ബീറ്റിയുടെ പുസ്തകം തള്ളാനിടയാക്കിയതും. 'പുസ്തകം നല്ലതാണ് പക്ഷെ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല' എന്നായിരുന്നു പ്രസാധകരുടെ നിലപാട്.
ഒടുവില്‍ വണ്‍വേള്‍ഡ് എന്ന സ്വതന്ത്ര പ്രസാധകരാണ് യൂറോപ്പിൽ സെല്‍ഒൗട്ട് പ്രസിദ്ധീകരിച്ചത്. 2015ല്‍ ബുക്കര്‍ പുരസ്കാരത്തിന് അര്‍ഹമായ മാര്‍ലന്‍ ജെയിംസിന്‍്റെ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്സും' വണ്‍വേള്‍ഡ് തന്നെയായിരുന്നു പ്രസിദ്ധീകരിച്ചത്.
1962ല്‍ അമേരിക്കയിലെ ലോസ്ഏഞ്ചല്‍സില്‍ ജനിച്ച പോള്‍ ബീറ്റി തെക്കന്‍ കാലിഫോര്‍ണിയയില്‍ നഴ്സും ചിത്രകാരിയുമായ അമ്മയോടൊപ്പമാണ് വളര്‍ന്നത്. ബീറ്റിയെയും രണ്ടു സഹോദരിമാരെയും പുസ്തകങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയതും അമ്മയായിരുന്നു. ബ്രൂക്ലിന്‍ കൊളജില്‍ നിന്ന് സര്‍ഗാത്മക രചനയില്‍ എം.എഫ്.എ ബിരുദവും ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് മന:ശാസ്ത്രത്തില്‍ എം.എ. ബിരുദവും നേടി. 1990ല്‍ ബീറ്റി ന്യൂയോറിക്കന്‍ പോയറ്റസ് കഫേയുടെ ഗ്രാന്‍ഡ് പോയട്രി സ്ളാം ചാമ്പ്യനായി. ബിഗ് ബാങ്ക് ടേക്ക് ലിറ്റില്‍ ബാങ്ക് എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. 1994ല്‍ അദ്ദേഹം ജോക്കര്‍, ജോക്കര്‍, ഡ്യൂസ് എന്ന കാവ്യ സമാഹാരവും പ്രസിദ്ധീകരിച്ചു. 1993ല്‍ ഫൗണ്ടേഷന്‍ ഓഫ് കണ്ടപററി ആര്‍ട്സിന്‍്റെ ആര്‍ട്ടിസ്റ്റ് അവാര്‍ഡും ബീറ്റിയുടെ രചനാവൈഭവത്തെ തേടിയെത്തി.
ജോര്‍ജ് ഓര്‍വലിന്‍്റെയും കുര്‍ട്ട് വോഗര്‍ട്ടിന്‍റെയും ആരാധകനായ ബീറ്റി 1996ല്‍ പ്രസിദ്ധപ്പെടുത്തിയ 'ദ വൈറ്റ് ബോയ് ഷഫിള്‍' എന്ന ആദ്യ നോവല്‍ വിമര്‍ശക ശ്രദ്ധ പിടിച്ചു പറ്റി. പ്രതിഭാധനമായ ഹൃദയത്തില്‍ നിന്നു വന്ന അമേരിക്കന്‍ ജീവിതാനുഭവങ്ങളുടെ ഗൗരവമേറിയ ആക്ഷേപ ഹാസ്യമായാണ് ഇത് വിശേഷിക്കപ്പെട്ടത്. രണ്ടാമത്തെ നോവല്‍ ടഫ് 2000ല്‍ പുറത്തിറങ്ങി. 2006ല്‍ ആഫ്രിക്കന്‍ - അമേരിക്കന്‍ അനുഭവങ്ങളുടെ നര്‍മ്മ രചനകള്‍ ഹോക്കും എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 2008 ല്‍ സ്ളംബര്‍ലാന്‍്റ് എന്ന പേരില്‍ ബെര്‍ലിനിലെ അമേരിക്കക്കാരനായ ഡി ജെയുടെ കഥ പറയുന്ന നോവല്‍ പുറത്തിറക്കി. ജന്മനാടായ ലോസ് ഏഞ്ചല്‍സിന്‍റെ പശ്ചാത്തലത്തിലെഴുതിയ നാലാമത്തെ നോവലായ 'ദ സെല്‍ഒൗട്ട്' 2015ലാണ് പുറത്തിറക്കിയത്. ബുക്കര്‍ പുരസ്കാരത്തിന് അര്‍ഹമായ പുസതകത്തിന് 2015ലെ ഫിക്ഷനുള്ള നാഷണല്‍ ബുക്ക് ക്രിട്ടികിസ് സര്‍ക്കില്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
സെല്‍ഒൗട്ടിലെ പ്രധാന കഥാപാത്രം തന്‍്റെ ആഫ്രിക്കന്‍ അമേരിക്കന്‍ വ്യക്തിത്വം സ്ഥാപിക്കാനായി അന്യായവും അക്രമവും പ്രവര്‍ത്തിച്ചു കൊണ്ട് അടിമത്വവും വേര്‍തിരിവും തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ബൊണ്‍ബൊണ്‍ എന്ന കഥാപാത്രത്തിന്‍്റെ സാങ്കല്‍പികജീവിതവും അമേരിക്കയിലെ വംശീയപ്രശ്നങ്ങളുമാണ് സെല്‍ഒൗട്ടില്‍ പ്രതിപാദിച്ചിരിക്കുത്. സര്‍ഗരചനകള്‍ പലപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കപ്പെടുന്ന കാലത്ത് വംശീയതക്കും അസമത്വത്തിനും ഇരയാവുന്ന ജനജീവിതങ്ങളെ സാങ്കല്‍പികതയിലും ആക്ഷേപഹാസ്യത്തിലും പൊതിഞ്ഞ് എഴുത്തുകാരന്‍ തുറന്നുകാട്ടുന്നു.
തന്‍്റെ എഴുത്ത് വായനക്കാര്‍ക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ബീറ്റി തന്നെ സമ്മതിക്കുന്നുണ്ട്. എല്ലാ മഹത്തായ സര്‍ഗരചനകളും വായനക്കാരനെ അലോസരപ്പെടുത്തിയിട്ടുണ്ട്. ദ സെല്‍ഒൗട്ട് വായനക്കാരനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കുത്തിനോവിക്കുകയും ചെയ്യുന്നു. തനിക്ക് ഒരിക്കലും എഴുത്തില്‍ ശോഭിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അധ്യാപകനെ ഇന്ന് കൊളംബിയ സര്‍വകലാശാലയിലെ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപകന്‍ കൂടിയായ ബീറ്റി ഓര്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.