ടി.പി രാജീവനും വി.ആർ സുധീഷിനും കേരള സാഹിത്യ അക്കാദമി അവാർഡ്

തൃശൂർ: 2014ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു. ടി.പി രാജീവൻ, വി.ആർ സുധീഷ് എന്നിവരടക്കം 11 പേർക്കാണ് പുരസ്കാരം. നിരൂപകൻ പ്ര. എം. തോമസ് മാത്യുവിനും കവിയും നാടക പ്രവർത്തകനുമായ കാവാലം നാരായണപ്പണിക്കർക്കുമാണ് ഫെലോഷിപ്പ്. 50000 രൂപയും രണ്ട് പവന്‍റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.

സമഗ്ര സംഭാവന പുരസ്കാരത്തിന് ശ്രീധരൻ ചെമ്പാട്, വേലായുധൻ പണിക്കശേരി, ഡോ. ജോർജ് ഇരുമ്പയം, മേതിൽ രാധാകൃഷ്ണൻ, ദേശമംഗലം രാമകൃഷ്ണൻ, ചന്ദ്രകലാ എസ് കമ്മത്ത് എന്നിവർ അർഹരായി. 30000 രൂപയും സക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് 60 പിന്നിട്ട എഴുത്തുകാർക്കുള്ള പുരസ്കാരത്തിന് സമ്മാനിക്കുന്നത്.

അക്കാദമി പുരസ്കാരങ്ങൾ

  • കവിത -പി.എൻ ഗോപീകൃഷ്ണൻ
  • നോവൽ- ടി. പി രാജീവൻ
  • നാടകം- വി.കെ പ്രഭാകരൻ
  • ചെറുകഥ -വി. ആർ സുധീഷ്
  • സാഹിത്യ വിമർശം- ഡോ. എം. ഗംഗാധരൻ
  • വൈജ്ഞാനിക സാഹിത്യം- ഡോ. എ അച്യുതൻ
  • ജീവചരിത്രം/ആത്മകഥ- സി.വി ബാലകൃഷ്ണൻ
  • യാത്രാവിവരണം- കെ.എ ഫ്രാൻസിസ്
  • വിവർത്തനം- സുനിൽ ഞാളിയത്ത്
  • ബാല സാഹിത്യം എം ശിവപ്രസാദ്
  • ഹാസ സാഹിത്യം- ടി.ജി വിജയകുമാർ

എൻഡോവ്മെന്‍റുകൾ

  • ഐ.സി ചാക്കോ - ഡോ. എ.എം ശ്രീധർ
  • സി.ബി കുമാർ - ഐ.ജെ.എഫ് ജോർജ്
  • കെ.ആർ നമ്പൂതിരി -പി.എൻ ദാസ്
  • കനകശ്രീ - എൻ.പി സന്ധ്യ
  • നിതാഹിരണ്യൻ -വി.എം ദേവദാസ്
  • ജി.എൻ പിള്ള - മനോജ് മാതിരപ്പിള്ളി
  • കുറ്റിപ്പുഴ - പി.പി രവീന്ദ്രൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:53 GMT
access_time 2024-07-21 06:47 GMT