തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ ഇനി കാത്തുനിൽക്കാൻ സമയമില്ലെന്ന് എഴുത്തുകാരൻ ടി. പത്മനാഭൻ. സ്നേഹത്തിെൻറയും സഹനത്തിെൻറയും സമഭാവനയുടെയും ഇന്ത്യ പുലർന്നു കാണണമെങ്കിൽ കരക്കുകയറി നിൽക്കാതെ കളിക്കളത്തിൽ ഇറങ്ങി നിൽക്കേണ്ട സമയമാണിത്.
നമ്മെ ഭരിക്കുന്ന പ്രധാന വികാരം ഭയമാണ്. അവിശ്വാസത്തിൽനിന്ന് ഉളവാകുന്ന ഭയമാണിത്. ദശാബ്ദങ്ങൾക്ക് മുമ്പ് നാസിസത്തിെൻറയും ഫാഷിസത്തിെൻറയും വിഷജ്വാലകൾ ഉയർന്നപ്പോൾ പ്രശസ്ത ദാർശനികൻ വിലപിച്ചത് വിളക്കുകൾ ഓരോന്നായി കെടുകയാണെന്നാണ്.
എന്നാൽ, നമ്മുടെ നാട്ടിൽ വിളക്കുകൾ കെടുകയല്ല, തല്ലിക്കെടുത്തുകയാണ്-പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സത്യഗ്രഹത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.