എഴുത്തച്ഛൻ പുരസ്കാരം സി. രാധാകൃഷ്ണന്

കൊച്ചി: 2016ലെ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റ് സി. രാധാകൃഷ്ണന്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൊച്ചിയിലെ സി. രാധാകൃഷ്ണന്‍െറ വീട്ടില്‍വെച്ച് നിയമ, സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍, സുഗതകുമാരി, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, പ്രഭാ വര്‍മ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. അവാര്‍ഡ് പിന്നീട് മുഖ്യമന്ത്രി സമ്മാനിക്കും.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ജ്ഞാനപീഠസമിതിയുടെ മൂര്‍ത്തീദേവി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നോവല്‍, ചെറുകഥ, കവിത, മാധ്യമപ്രവര്‍ത്തനം, ശാസ്ത്രം, അധ്യാപനം, തിരക്കഥ തുടങ്ങിയ വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

എല്ലാം മായ്ക്കുന്ന കടല്‍, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, പുഴ മുതല്‍ പുഴ വരെ, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, ഇനിയൊരു നിറകണ്‍ചിരി, ഉള്ളില്‍ ഉള്ളത്, തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്നിവയാണ് പ്രധാനപ്പെട്ട കൃതികൾ. ശാസ്ത്രവും ആത്മീയതയും ഉള്‍ച്ചേര്‍ന്ന കൃതികളാണ് മിക്കവയും.

1935 ഫെബ്രുവരി 15ന് മലപ്പുറം പൊന്നാനിയിലെ ചമ്രവട്ടത്താണ് ജനനം. അച്ഛന്‍: പരപ്പൂര്‍ മഠത്തില്‍ മാധവന്‍നായര്‍. അമ്മ: ചക്കുപുരക്കല്ത്സ ജാനകി അമ്മ. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, മൂര്‍ത്തീദേവി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാധ്യമം ദിനപത്രത്തിന്‍െറ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    
News Summary - ezhuthchan award for C. Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-06 06:24 GMT