കോഴിക്കോട്: വിലക്കുകളില്ലാതെ വിയോജിക്കാനും ഭയമില്ലാതെ ശബ്ദമുയർത്താനും ആഹ്വാനം ചെയ്ത നാലുദിവസത്തെ സാഹിത്യ-പ്രത്യയശാസ്ത്ര സംവാദ^സാംസ്കാരിക മേള കടൽത്തീരത്ത് കൊടിയിറങ്ങി. ഡി.സി കിഴക്കേമുറി ഫൗണ്ടേഷനും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് സംഘടിപ്പിച്ച മൂന്നാമത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപനചടങ്ങ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവലിെൻറ ഭാഗമായി ഏർപ്പെടുത്തിയ വിവിധ മാധ്യമ അവാർഡുകൾ എം.കെ. രാഘവൻ എം.പി വിതരണം ചെയ്തു. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ യു.വി ജോസ്, ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ, ബീന പോൾ, പോർട്ട് ഓഫിസർ അശ്വിനി പ്രതാപ്, വിനോദ് നമ്പ്യാർ, എൻ.പി. ഹാഫിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജന. കൺവീനർ എ.കെ. അബ്ദുൽ ഹക്കീം സ്വാഗതവും രവി ഡി.സി നന്ദിയും പറഞ്ഞു. 2019 ജനുവരി 10,11,12,13 തീയതികളിൽ നാലാമത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ബീച്ചിൽ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.