‘പ​ത്​​മ​നാ​ഭ സ്വാ​മി’ പു​ര​സ്​​കാ​രം  വീ​ണ്ടും പി​ൻ​വ​ലി​ച്ചു

തൃശൂർ: ഒരിടവേളക്കുശേഷം കേരള സാഹിത്യ അക്കാദമി ബാലസാഹിത്യത്തിന് നൽകുന്ന അവാർഡിനൊപ്പമുള്ള ‘പത്മനാഭ സ്വാമി’ എന്ന വിശേഷണം വീണ്ടും പിൻവലിച്ചു. ബാലസാഹിത്യത്തിന് മുൻകാലങ്ങളിൽ നൽകിയിരുന്ന എൻഡോവ്മെൻറാണ് പത്മനാഭ സ്വാമിയുടെ പേരിൽ സമ്മാനിച്ചിരുന്നത്. അത് മാറ്റി അക്കാദമിതന്നെ നൽകുന്ന ബാലസാഹിത്യ അവാർഡായി പരിഷ്കരിച്ചു.

ഇതിനുമുമ്പ് എം. മുകുന്ദൻ ചെയർമാനായിരുന്ന അക്കാദമി ഭരണസമിതി സമാന പരിഷ്കാരം െകാണ്ടുവന്നിരുന്നു. അതിനുമുമ്പ് പത്മനാഭ സ്വാമിയുടെ പേരിലുള്ള എൻഡോവ്മെൻറ് കവി കുരീപ്പുഴ ശ്രീകുമാർ നിരസിച്ചതാണ് കഴിഞ്ഞ ഇടത് സർക്കാറിെൻറ കാലത്തെ ഭരണസമിതിയെ പേര് പരിഷ്കരിക്കാൻ പ്രേരിപ്പിച്ചത്. ദൈവങ്ങളുടെയും മതസ്ഥാപനങ്ങളുെടയും മറ്റും പേരിൽ ഒരു പൊതുസ്ഥാപനം പുരസ്കാരം നൽകുന്നത് ശരിയല്ലെന്നും അത്തരത്തിലൊന്ന് വാങ്ങാൻ കഴിയില്ലെന്നും പ്രഖ്യാപിച്ചാണ് കുരീപ്പുഴ അന്ന് നിരസിച്ചത്. 

അതിനുപിന്നാലെ ഭരണസമിതി പ്രയോഗം പിൻവലിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് വന്ന, പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ ഭരണസമിതി പേര് പുനഃസ്ഥാപിച്ചു. അതാണ് ഇപ്പോൾ വൈശാഖെൻറ നേതൃത്വത്തിലുള്ള ഭരണസമിതി പിൻവലിച്ചത്. എൻഡോവ്മെൻറ് ചെറിയ തുകയാണെന്നും അതിനുപകരം ബാലസാഹിത്യത്തിനുള്ള, കാൽ ലക്ഷം രൂപ സമ്മാനത്തുകയുള്ള അവാർഡ് അക്കാദമി നേരിട്ട് നൽകുകയാണെന്നും വൈശാഖൻ പറഞ്ഞു. 2016ലെ അക്കാദമി പുരസ്കാരങ്ങൾ നാല് മാസത്തിനകം പ്രഖ്യാപിക്കും. അക്കാദമി ചരിത്രത്തിൽ ആദ്യമായാണ് രണ്ടുവര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ഒരേവര്‍ഷം പ്രഖ്യാപിക്കുന്നതെന്നും വൈശാഖന്‍ പറഞ്ഞു.
 
Tags:    
News Summary - kerala sahithya academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT