തിരൂര്‍: മലയാള സര്‍വകലാശാല അഡ്ജങ്റ്റ് ഫാക്കല്‍റ്റിയായി പ്രമുഖ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണിയെ നിയമിച്ചു. സവിശേഷ വിജ്ഞാന മണ്ഡലങ്ങളിലുള്ള പ്രഗല്‍ഭരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള യു.ജി.സി നയത്തിെൻറയും ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദേശത്തിെൻറയും ഭാഗമായാണ് സര്‍വകലാശാലകളില്‍ അഡ്ജങ്റ്റ് ഫാക്കല്‍റ്റി നിയമനം.
കേരളത്തില്‍ സര്‍ഗാത്മക രചനക്ക് പ്രത്യേകം കോഴ്സുള്ള ഒരെയൊരു സര്‍വകലാശാലയായ മലയാള സര്‍വകലാശാലയില്‍ സാഹിത്യരചന വിഭാഗത്തിലെ അഡ്ജങ്റ്റ് ഫാക്കല്‍റ്റിയാണ് കെ.പി. രാമനുണ്ണി. സര്‍ഗാത്മകരചനയില്‍ അഡ്ജങ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കപ്പെടുന്ന ആദ്യത്തെ എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.