മീശ നോവലിന്​ എതിരായ ഹരജിയിൽ സുപ്രീംകോടതി നാളെ വാദം കേൾക്കും

ന്യൂഡൽഹി: എസ്​.ഹരീഷി​​െൻറ മീശ നോവലിന് എതിരായ ഹർജിയിൽ സുപ്രീംകോടതി നാളെ വാദം കേൾക്കും. ഡൽഹി മലയാളിയായ രാധാകൃഷ്ണൻ വരേണക്കലാണ് നോവലിനെതിരെ  കോടതിയെ സമീപിച്ചത്. 

നോവൽ നിരോധിക്കണമെന്നാണോ ആവശ്യം എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ ചോദ്യത്തിന് നാളെ വിശദമായി പറയാമെന്ന് ഹർജിക്കാര​​െൻറ അഭിഭാഷക ഉഷാ നന്ദിനി മറുപടി നൽകി. നോവൽ പ്രസിദ്ധീകരിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെടുന്ന ഹർജിയിൽ  സ്ത്രീകളെ നോവൽ ആക്ഷേപിച്ചിട്ടും സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Plea against meesha novel-Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT