കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി മാധ്യമ പ്രവർത്തകനും ഇന്ത്യടുഡേ കൺസൾട്ടിങ് എഡിറ്ററുമായ രാജ്ദീപ് സർദേശായി. കോമഡി താരങ്ങൾ സംസാരിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ചിലരെ ജേഴ്സി പശുവെന്നും സോണിയഗാന്ധിയെ ഇറ്റാലിയൻ എന്നും അപഹസിക്കുന്നതു വഴി മിമിക്രി കാണിക്കുകയാണ് മോദി. മിനിമം ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് മോദി ഒാർക്കുകയെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിെൻറ മൂന്നാം ദിവസം ‘ക്രിക്കറ്റിങ് നാഷനലിസം’ എന്ന വിഷയത്തിൽ ശശികുമാറുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വയം ഉയരേണ്ടതിനു പകരം ഗട്ടറിലേക്കു അധഃപതിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. നേരത്തേ, നാം അഞ്ച് നമുക്ക് ഇരുപത്തഞ്ച് എന്ന് മുസ്ലിം ജനവിഭാഗത്തെ എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം ആക്ഷേപിച്ചത്. ഫലസ്തീനിലും മറ്റും ചെന്ന് നയതന്ത്ര ചർച്ചകൾ നടത്തുന്ന പ്രധാനമന്ത്രി മുസ്ലിംകൾ പാകിസ്താനിൽ പോകണമെന്ന് ആഹ്വാനം ചെയ്ത വിനയ് കത്യാറിനെതിരെ മിണ്ടാൻ അശക്തനാണ്. വിശുദ്ധ പുസ്തകമായി ഇന്ത്യൻ ഭരണഘടനയെ കണക്കാക്കുന്ന മോദി വിനയ് കത്യാറിനെപ്പോലുള്ളവരോട് വായടക്കാൻ പറയണം. ചെറുവിരൽ അനക്കാൻ കഴിവില്ലാത്ത അദ്ദേഹം മിമിക്രി കാണിക്കുകയാണ്. പത്രപ്രവർത്തനം എന്നാൽ പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുക്കുന്ന രീതിയിലായി മാറിക്കഴിഞ്ഞു.
ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകർക്ക് അവകാശമില്ല. ഒൗദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗമാണ് പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകി ബാത്ത്. പ്രെസ്റ്റിറ്റൂട്ട്സ് എന്ന് മാധ്യമപ്രവർത്തകർ അധിക്ഷേപം നേരിട്ടപ്പോൾ ഒരൊറ്റ മാധ്യമപ്രവർത്തകരും പ്രതികരിച്ചില്ല. കാസ്ഗഞ്ചിലേക്ക് റിപ്പോർട്ടർമാരെ അയക്കാതെ ലാപ്ടോപ്പ് മാധ്യമപ്രവർത്തനമാണ് ഉത്തരേന്ത്യൻ ചാനലുകൾ നടത്തിയത്. ടെലിവിഷൻ വാർത്തകൾ ശബ്ദമാലിന്യം ഉൽപ്പാദിപ്പിക്കുന്ന തമാശപ്പരിപാടികളായി മാറിയെന്നും അച്ചടി മാധ്യമങ്ങളിലാണ് തനിക്ക് പ്രതീക്ഷ ഉള്ളെതന്നും സർദേശായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.