കോഴിക്കോട്: ബഹിരാകാശയാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേഷ് ശർമയുടെ സാന്നിധ ്യം കോഴിക്കോട്ടുകാർക്ക് ആവേശമായി. 34 വർഷംമുമ്പ് ശൂന്യാകാശത്തിെൻറ അമ്പരപ്പുകളി ലേക്കും നിഗൂഢതകളിലേക്കും പഠനം നടത്തിയ അദ്ദേഹം തെൻറ അനുഭവങ്ങൾ സദസ്യർക്കു മുന്നി ൽ വിവരിച്ചു.
കേരള സാഹിത്യോത്സവത്തോടനുബന്ധിച്ച് ‘സ്പേസ് സയൻസ് ആൻഡ് ദ ഫി സിക്സ് ഒാഫ് ഒാഫ് ദ യൂനിവേഴ്സ്’ എന്ന സെഷനിലായിരുന്നു െഎ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായരോടൊപ്പം അദ്ദേഹം വേദിയിലെത്തിയത്. ശൂന്യാകാശത്തെത്തിയപ്പോൾ തെൻറ ആദ്യ നോട്ടം ജന്മദേശമായ ഇന്ത്യയിലേക്കായിരുന്നുെവന്നും രാജസ്ഥാൻ മരുഭൂമിയും ഹിമാലയ പർവതസാനുക്കളും കണ്ടപ്പോൾ ആഹ്ലാദഭരിതനായെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചെത്തിയപ്പോൾ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി നമ്മുടെ രാജ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘സാരെ ജഹാംസെ അച്ഛാ’ എന്നല്ലാതെ തനിക്കൊന്നും പറയാനില്ലായിരുന്നു. ഏതു ഗവേഷണവും രാജ്യത്തിെൻറ അഭിമാനം മാത്രം ലക്ഷ്യംെവച്ചാവരുത്; സാധാരണ ജനങ്ങളുടെ ജീവിതത്തിന് ഏതെങ്കിലും തരത്തിൽ ഉപകാരപ്രദമാകണം.
അെല്ലങ്കിൽ അത് ബഹിരാകാശത്ത് നേട്ടങ്ങളുണ്ടാക്കുന്നതിനുള്ള ‘താരയുദ്ധം’ മാത്രമായി അവശേഷിക്കും. മറ്റു ഗ്രഹങ്ങളിൽ മനുഷ്യർക്ക് താമസിക്കാൻ കോളനികൾ സ്ഥാപിക്കുന്നത് നല്ലതെന്നാണ് അഭിപ്രായം. ഭൂമിയിൽ മനുഷ്യെൻറ നിലനിൽപ് എത്രകാലമെന്ന് ഉറപ്പില്ല. ഛിന്നഗ്രഹങ്ങൾ (ആസ്റ്ററോയ്ഡ്) ഭൂമിയിൽ പതിച്ചാൽ അപകടം സംഭവിച്ചേക്കാം. കൂടുതൽ യുവതീയുവാക്കൾ ബഹിരാകാശ ഗവേഷണരംഗത്തേക്കു വരണം. രാകേഷ് ശർമയുടെ 70ാം പിറന്നാൾകൂടിയായിരുന്നു ഞായറാഴ്ച. ജി. മാധവൻ നായർക്കൊപ്പം അദ്ദേഹം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.