ന്യൂഡൽഹി:ഇന്ന് നടക്കുന്ന സാഹിത്യ അക്കാദമിയില മലയാള ഭാഷാ പ്രതിനിധിക്കായി തിരഞ്ഞെടുപ്പ് ഉണ്ടാകാൻ സാധ്യത. പ്രഭാവർമ, ഡോ: എൻ അജിത് കുമാർ എന്നിവർ മത്സരരംഗത്ത് ഉണ്ടാകും. ബാലചന്ദ്രൻ വടക്കേടത്തും മത്സരിക്കാൻ സാധ്യതയേറെയാണ്. ഭാഷാ പ്രതിനിധിക്ക് മറ്റു സംസ്ഥാങ്ങളിൽ നിന്ന് ഉള്ളവർക്കും വോട്ടു ചെയ്യാം.
ജ്ഞാപീഠ ജേതാവും ഒഡീഷ എഴുത്തുകാരിയുമായ പ്രതിഭ റായിയെ മുൻനിർത്തി അക്കാദമിയിൽ ചുവടുറപ്പിക്കാനാണ് സംഘപരിവാർ നീക്കം നടത്തുന്നത്. ഇതിനെതിരെ ഒരുവിഭാഗം എഴുത്തുകാരുടെ സമവായനീക്കങ്ങളും സജീവമാണ്. ഇതിനിടെയാണ് മലയാളം ഭാഷപ്രതിനിധിക്കായി അക്കാദമിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.