കോട്ടയം: സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും ഒന്നാണെന്ന് സാഹിത്യകാരി കെ.ആ ർ. മീര. ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലെത്തിയ ബിന്ദ ു അമ്മിണിക്കുനേരെയുണ്ടായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചാണ് മീര ഈ പാർട്ടികൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആഞ്ഞടിച്ചത്.
നാലുവോട്ടോ നാലുപേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദുവിന് നാമം ജപിച്ച് നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്. എടുത്തുപറയേണ്ടത് അതിക്രമികളുടെ സംഘബോധവും വർഗസ്നേഹവുമാണ്. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ല.
അതിക്രമം അനിവാര്യതയാണെന്ന് അവര്‍ വാദിച്ചുകൊണ്ടിരിക്കും. തുല്യനീതി എന്ന ആശയത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ അവര്‍ ഇനിയും മുളകുപൊടി വിതറും. മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിനു മഹാകുളിര്‍മയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചുകൊണ്ടിരിക്കും. ഈ സംഘബോധവും വർഗസ്നേഹവും ഇരകള്‍ക്കും അതിജീവിതര്‍ക്കും ഇല്ല. അത് ഉണ്ടാകുംവരെ അതിക്രമികള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടിരിക്കുമെന്നും താൻ ബിന്ദുവിനൊപ്പമാണെന്നും മീര വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.