ഹരിപ്പാട്: വർഷങ്ങൾക്കുമുമ്പ് മരിച്ച തെൻറ ഭാര്യയുടെ അന്ത്യകർമങ്ങൾ നടത്തിയത് പിന്നാക്ക ജാതിയിൽപെട്ട വ്യക് തിയായിരുന്നെന്നും താൻ മരിക്കുേമ്പാഴും അതേ പിന്നാക്കക്കാരൻ അന്ത്യകർമങ്ങൾ ചെയ്യണമെന്നും എഴുത്തുകാരൻ ടി. പദ്മനാഭൻ. കർമങ്ങൾക്ക് അഞ്ചുനേരം നമസ്കരിക്കുന്ന മുസൽമാൻ നേതൃത്വം െകാടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.ബി.സി. വാര്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതീയവിദ്വേഷം ഇവിടെ വളരെക്കൂടുതൽ വളർന്നുവരുന്ന കാലമാണിത്. ഏതാനും മാസം കഴിഞ്ഞാൽ താൻ 90 വയസ്സിലെത്തും. എന്നാലും മനസ്സിൽ യുവത്വം സൂക്ഷിക്കുന്നു. സജീവ രാഷ്ട്രീയത്തിലില്ലെങ്കിലും ഖദറിട്ട് വേണം മരിക്കാൻ. ത്രിവർണ പതാക പുതപ്പിക്കണമെന്നുമാണ് തെൻറ ആഗ്രഹം -അദ്ദേഹം പറഞ്ഞു.
അനുസ്മരണ സമ്മേളന ഉദ്ഘാടനവും ടി. പദ്മനാഭന് പുരസ്കാര സമർപ്പണവും മുൻമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി നിർവഹിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി.എസ്. സുജാത, എം. സത്യപാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.