2015ന്‍െറ ഒടുവില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഈ വര്‍ഷം എന്‍െറ എഴുത്തുജീവിതത്തില്‍ എന്തായിരുന്നു എന്ന് എന്നോട് തന്നെ ചോദിച്ചുനോക്കി.
ഡോ. ടി.ടി. ശ്രീകുമാറും കെ.പി. രാമനുണ്ണിയും ബാലചന്ദ്രന്‍ വടക്കേടത്തും ഡോ. അജയപുരം ജ്യോതിഷ്കുമാറും എ.കെ. അബ്ദുല്‍ ഹക്കീമുമൊക്കെ എന്‍െറ കഥകളെക്കുറിച്ച് എഴുതിയിട്ടുള്ള വര്‍ഷം. പ്രകാശ് കാരാട്ടുമായി ആശയ വിനിമയം നടത്താന്‍ കഴിഞ്ഞതും എന്‍െറ കഥകളുടെ ഇംഗ്ളീഷ് വിവര്‍ത്തനമായ Through the Mini Looking Glass അദ്ദേഹത്തിന് നല്‍കിയതും ഞാന്‍ വിമാനത്തിലെ യാത്രക്കിടയില്‍ ഈ കഥകള്‍ വയിക്കുമെന്നു പറഞ്ഞും 2015ന്‍െറ എന്‍െറ ഓര്‍മ. കാലത്തിന്‍െറ ചുമരിലല്‍ തൂക്കിയിടാന്‍ കുറേ ചിത്രങ്ങള്‍ വരച്ചതും കഥയുടെ കുലപതി ടി. പത്മനാഭനാടക്കം കഥാചിത്രങ്ങള്‍ വിലകൊടുത്തു വാങ്ങിയതും 2015 ല്‍ തന്നെ.
യാത്രകളുടെ വര്‍ഷം കൂടിയായിരുന്നു 2015 എനിക്ക്. കൊല്‍ക്കത്തയില്‍ ഒരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്തതും രബീന്ദ്രനാഥ ടാഗോള്‍ താമസിച്ച കൊട്ടാരം പോലുള്ള വസതി സന്ദര്‍ശിച്ചതും ജനുവരിയില്‍. പെരുമ്പടവം, സുഭാഷ് ചന്ദ്രന്‍, അക്ബര്‍ കക്കട്ടില്‍ എന്നിവരോടൊപ്പം ഒരു സാഹിത്യ സമ്മേളനത്തിന് സിംഗപ്പൂരില്‍ (ഈ യാത്രയെക്കുറിച്ച് സുഭാഷ് ചന്ദ്രന്‍ മനോഹരമായൊരു യാത്രാവിവരണം എഴുതിയിട്ടുണ്ട്) സഹയാത്രികയായ സെബുന്നിസയോടൊപ്പം ഒരു ബഹറൈന്‍ യാത്ര ഏപ്രിലില്‍. ടി. പത്മനാഭനോടൊപ്പം ഷാര്‍ജ ഭരണാധികാരിയുടെ അതിഥിയായി ഷാര്‍ജാ ബുക് ഫെയറിന് നാലു ദിവസങ്ങള്‍ ഷാര്‍ജയില്‍. 2015 എനിക്ക് യാത്രകളുടെ വര്‍ഷമായിരുന്നു. സാഹിത്യ സംബന്ധമായ യാത്രകള്‍.
‘അമ്മ’ തുടങ്ങിയ കുറേ ഫാഷിസ്റ്റ് വിരുദ്ധകഥകള്‍. കഖാഫിയ മാസികയില്‍ എന്‍െറ കഥകളുടെ അറബി വിവര്‍ത്തനങ്ങള്‍ (ഇംഗ്ളീഷില്‍നിന്ന് യു.എ.യിലെ പ്രശസ്ത കവിയായ ശിഹാബ് ഗാനമാണ് മൊഴിമാറ്റം നടത്തിയത്) കന്നഡയില്‍ പാര്‍വതി ഐത്താള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച എന്‍െറ 195 കഥകളുടെ പുസ്തകം - ‘മലയാളം മിനി കഥെഗള’. മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന കെ.ആര്‍.മീരയുടെ ‘ആരാച്ചാര്‍‘ ഉയരത്തിലത്തെിയ വര്‍ഷം കൂടിയാണ് 2015. ആരാച്ചാര്‍ പ്രസിദ്ധീകരിക്കാന്‍ നിമിത്തമായതില്‍ ആഹ്ളാദം. ആരാച്ചാര്‍’ ആഘോഷിക്കപ്പെടുന്നതിലൂടെ മാധ്യമം ആഴ്ചപ്പതിപ്പും ആഘോഷിക്കപ്പെടുന്നു.
പി.എസ്.സി പരീക്ഷയുടെ ചോദ്യ പേപ്പറിലടക്കം എന്‍െറ കഥകളെക്കുറിച്ച് വന്ന ചോദ്യങ്ങളോ ഞാനെഴുതിയ രചനകളോ അല്ല തീര്‍ച്ചയായും 2015ല്‍ ഒരെഴുത്തുകാരനെന്ന നിലയില്‍ എന്നെ അടയാളപ്പെടുത്തുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്‍െറ ഈ വര്‍ഷം പ്രസിദ്ധീകരിച്ച പുസ്തകങ്ങളും പുതിയ പതിപ്പുകളുടെ പുരസ്കാരങ്ങളുമൊക്കെ മാറ്റിനിര്‍ത്തി നോക്കുമ്പോള്‍ എനിക്ക് 2015ലെ ഏറ്റവും സന്തോഷം തരുന്നത് ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തില്‍ ഒരു കണ്ണിയാകാന്‍ കഴിഞ്ഞു എന്നതാണ്.
ഫാഷിസ്റ്റ് ഭരണകാലത്ത്ള ഭരണാധികാരികള്‍ മൗനം പാലിക്കുന്നതിലും ദളിത് ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിലും എഴുത്തുകാരും ബുദ്ധിജീവികളും വേട്ടയാടുന്നതിലും പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനം രാജിവെക്കാനും ഫാഷിസ്റ്റുകളോട് ‘No' (ഒരെഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ നിങ്ങളോട് വിയോജിക്കുന്നു) എന്ന് പറയാനും കഴിഞ്ഞതില്‍ ഞാന്‍ 2015നോട് നന്ദി പറയുന്നു. ഒൗട്ട്ലുക്കും ഡെയ് ലി ടെലഗ്രാഫും അടക്കമുള്ള കേരളത്തിന് വെളിയിലുള്ള മികച്ച പ്രസിദ്ധീകരണങ്ങള്‍ ഇതോടനുബന്ധിച്ച് വന്ന അഭിമുഖങ്ങളും ഓര്‍ക്കുന്നു.
മൗനം പുതച്ച് ഒരെഴുത്തുകാരനായി ‘മരിച്ചുകിടക്കുന്ന’തിലും ഭേദം ‘അല്ല’ (No) എന്ന് പറഞ്ഞു ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിനനുകൂലമായി നിലപാടെടുക്കുന്നതാണ് എന്ന് ഈ വര്‍ഷം എന്നോട് പറഞ്ഞു.ഞാന്‍ മനുഷ്യന്‍െറ ഹൃദയപക്ഷത്ത് നില്‍ക്കാനിഷ്ടപ്പെടുന്ന ഒരെഴുത്തുകാരനാണെന്ന് സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതാണ് 2015 എനിക്ക് നല്‍കിയത്.
I Say 'No', So I exist
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.