ഒരു എഴുത്തുകാരി എന്ന നിലയിലാണ് നാം എല്ലായ്പ്പോഴും അഷിതയെക്കുറിച്ച് ചർച്ചചെയ് യുന്നത്. എന്നാൽ, അപൂർവം ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും അവർ ഒരു ആത്മീയ ഗുരുവായി രുന്നു. അവരിൽനിന്ന് ആത്മീയ ഉപദേശം തേടിയിരുന്നവർ ഒരുപാടു പേരുണ്ടായിരിക്കാമെങ് കിലും അവരൊന്നും പരസ്പരം തിരിച്ചറിയുന്നുണ്ടാവില്ല. രണ്ടു തവണ കീമോതെറപ്പി കഴിഞ്ഞ് അ സുഖാവസ്ഥയിൽ ഇരിക്കുന്ന സമയത്താണ് ഒരു ഹൈക്കു പുസ്തകമാക്കാനുള്ള ഉദ്യമവുമായി ഞാൻ അ ഷിതേച്ചിയെ കാണുന്നത്. പിന്നീട് ഞങ്ങൾ പല വിഷയത്തെക്കുറിച്ചും ദീർഘമായ സംഭാഷണത്തി ലേർപ്പെടുമായിരുന്നു. അപ്പോഴൊന്നും ഞാനറിയുന്നുണ്ടായിരുന്നില്ല, സംഭാഷണത്തിലൂടെ അഷിതേച്ചി എന്നിലെ മറ്റൊരാളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന്.
മറ്റാരും ഒരിക്കലും നമ്മോട് പറയുകയോ, സ്നേഹം നഷ്ടപ്പെടുമെന്നൊക്കെ കരുതി ഒളിച്ചുവെക്കുകയോ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കുതന്നെ മനസ്സിലാക്കിത്തരുകയും ഞാനറിയാതെതന്നെ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന ഒരു ആത്മീയ വഴികാട്ടിയാകുകയായിരുന്നു അവർ. എനിക്കു മാത്രമല്ല, മറ്റൊരുപാട് പേർക്ക് അത്തരത്തിലുള്ള ഗൈഡൻസ് അവർ നൽകുന്നുണ്ടായിരുന്നു. എത്തിക്കലായും മോറലായും സാർഥകമായ ജീവിതം ഒരു മനുഷ്യന് എത്രത്തോളം അത്യാവശ്യമാണ് എന്ന കാര്യമാണ് അവർ പറഞ്ഞുതരാൻ ശ്രമിച്ചിരുന്നത്. എന്നാൽ, പത്രമാസികകൾക്കുവേണ്ടി അതിദീർഘമായ അഭിമുഖങ്ങൾ നടത്തുമ്പോൾപോലും ഇത്തരത്തിലുള്ള ആത്മീയജീവിതത്തെക്കുറിച്ച് തുറന്നുപറയാൻ ചേച്ചി ഒരിക്കലും തയാറായിരുന്നില്ല. അതെന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഗൃഹസ്ഥയായ ഒരു സ്ത്രീക്ക് അത്തരത്തിലുള്ള ഒരു ജീവിതം നയിക്കുക കേരളം പോലെയോ ഇന്ത്യ പോലെയോ ഉള്ള ഒരു സ്ഥലത്ത് എളുപ്പമല്ല എന്നാണ് വ്യക്തിപരമായ സംഭാഷണത്തിൽ ചേച്ചി വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോൾ ചെയ്യുന്ന ഈ നിശ്ശബ്ദ പ്രവർത്തനത്തിന് അപ്പുറം നമ്മെക്കുറിച്ച് നടത്തുന്ന അത്തരം ഒരു അവകാശവാദത്തിലൂടെ ഇതിനോടുള്ള സമീപനം മാറുമെന്നും ഈ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യംപോലും നഷ്ടപ്പെടുമെന്നുമാണ് അവർ പറഞ്ഞത്.
അഷിതേച്ചിയുടെ ജീവിതം അടുത്തുനിന്ന് കണ്ട ഞാൻ, കഥാകൃത്ത് എന്നതിനുമപ്പുറം ഒരുപാട് ആത്മീയാന്വേഷണം നടത്തുന്ന വഴികാട്ടിയാകുന്ന വ്യക്തിയായിട്ടാണ് അവരെ മനസ്സിലാക്കിയിട്ടുള്ളത്. വളരെ ഉൾവലിഞ്ഞ ജീവിതം നയിച്ചിരുന്ന അന്നപൂർണാദേവിയോടൊക്കെ ഉപമിക്കാനാണ് എനിക്കു തോന്നാറുള്ളത്. അങ്ങനെ ഒരു സ്ത്രീയെ ഉൾക്കൊള്ളാൻ മാത്രം കേരളത്തിലെ മനുഷ്യർ പര്യാപ്തമാണോ എന്ന സംശയം അഷിതേച്ചിക്കുണ്ടായിരുന്നു. വിഷ്ണു സഹസ്രനാമത്തിെൻറ വ്യാഖ്യാനം, താവോ ഗുരുവിെൻറ വഴി, റൂമി പറഞ്ഞ കഥ എന്നിങ്ങനെയുള്ള സ്പിരിച്വൽ പുസ്തകങ്ങളുടെ പേരിലായിരിക്കാം നാളെ ഒരുപേക്ഷ അഷിത അറിയപ്പെടുക, വായിക്കപ്പെടുക എന്നാണ് എെൻറ വിശ്വാസം.
വിവാഹമൊക്കെ കഴിഞ്ഞ് രണ്ടുമൂന്നു വർഷങ്ങൾക്കുള്ളിലാണ് അഷിതേച്ചി ഇത്തരത്തിൽ ഒരു ആത്മീയവ്യക്തിത്വമായി വികസിക്കുന്നത്. അന്നത്തെ കാലത്തെ കാമ്പസിലെ ഏതൊരു കുട്ടിയെയുംപോലെ എസ്.എഫ്.ഐയോട് ആഭിമുഖ്യമുള്ള ഒരു വിദ്യാർഥിനിയായിട്ടാണ് അഷിതേച്ചിയും വളർന്നത്. തെൻറ മാത്രമല്ല, ചുറ്റുമുള്ള പലരുടെയും ജീവിതത്തിന് ഉത്തരങ്ങൾ തേടിനടന്ന കാലത്ത്, ചോദ്യങ്ങൾ ചോദിച്ച് കത്തയച്ചുകൊണ്ടാണ് നിത്യചൈതന്യയതിയെ പരിചയപ്പെടുന്നതും ആത്മീയ ജീവിതം ആരംഭിക്കുന്നതും. നിത്യചൈതന്യയതി അഷിതേച്ചിക്ക് ഒരു ഫാദർഫിഗറും ഗുരുവുമായിരുന്നു. പഠനമെന്ന് തോന്നാത്ത രീതിയിൽ പല കാര്യങ്ങളും പഠിപ്പിച്ച വ്യക്തിയായിരുന്നു.
അക്കാലത്ത് അവർ വളരെ ആഴത്തിൽ മെഡിറ്റേഷനൊക്കെ അഭ്യസിച്ചിരുന്നു. അദ്ദേഹത്തിെൻറ നിർദേശപ്രകാരമാണ് ആത്മീയപാതയിലേക്കും അതുമായി ബന്ധപ്പെട്ട എഴുത്തിലേക്കും വിവർത്തനത്തിലേക്കും അഷിത ആകൃഷ്ടയാകുന്നത്. ആശ്രമവും ശിഷ്യന്മാരും ഒക്കെ ഉണ്ടാകുമ്പോഴാണല്ലോ നമ്മൾ ഒരാളെ ഗുരു എന്നു വിളിക്കുന്നത്. എല്ലാ അർഥത്തിലും തെൻറ ഗുരുവിെൻറ വചനങ്ങൾ പിന്തുടരുകയും ഗുരു പറഞ്ഞ കാര്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത ഏറ്റവും നല്ല ശിഷ്യയായിരുന്നതോടൊപ്പം മറ്റു പലരുെടയും ആത്മീയ ഗുരുവുംകൂടിയായിരുന്നു അഷിത എന്നതാണ് സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.