കരുണാനിധി എന്ന എഴുത്തുകാരൻ

തമിഴക രാഷ്ട്രീയ നേതാക്കൾ അണികൾക്ക് വെറും നേതാക്കൾ മാത്രമല്ല,  നടികർ തിലകവും അണ്ണനും അമ്മാവും തലൈവിയുമൊക്കെയാണ്. ദ്രാവിഡമക്കൾക്ക് പക്ഷെ ഒരു കലൈഞ്ജർ മാത്രമേയുള്ളൂ. തന്‍റെ പേനയിലൂടെ തമിഴകത്തെ നയിച്ച ഒരേ ഒരു നേതാവ്. അതാണ് മുത്തുവേൽ കരുണാനിധി. 

സിനിമ എന്നത് ചെറുപ്പം മുതലേ അദ്ദേഹത്തിന് അഭിനിവേശമായിരുന്നു.  അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണമെഴുതിയത് കരുണാനിധിയായിരുന്നുവെങ്കിലും ചിത്രത്തിന്‍റെ ടൈറ്റിൽ കാർഡിൽ പേരുണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം ചെന്നൈയിൽ നിന്ന് സ്വദേശമായ തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. എങ്കിലും സിനിമാമോഹം വിട്ടില്ല. സേലം മോഡേൺ തിയേറ്റേഴ്സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫിന്റെ പരിചയത്തിൽ 1949 ൽ മോഡേൺ തിയേറ്റേഴ്സിൽ മാസം അഞ്ഞൂറ് രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു. കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായുള്ള സൗഹൃദം ലഭിച്ചത്  ഇക്കാലത്താണ്. മോഡേൺ തിയറ്റേഴ്സ് ഉടമയായിരുന്ന ടി.ആർ. സുന്ദരത്തിന്‍റെ മന്ത്രികുമാരി എന്ന നാടകം സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംഭാഷണവും രചിച്ചു. ഇതിലൂടെയാണ് എം.ജി.ആർ നായകനായത്. എല്ലിസ്.ആർ. ഡങ്കണായിരുന്നു സംവിധായകൻ. ജാതി മത ശക്തികളുടെ ശക്തമായ എതിർപ്പിനിടയിലും ചിത്രം പ്രദർശന വിജയം നേടി.

കണ്ണമ്മ, മണ്ണിൻ മൈന്തൻ, പരാശക്തി, പുതിയ പരാശക്തി, മന്ത്രികുമാരി, പാലൈവന റോജാക്കൾ. നീതിക്കു ദണ്ടനൈ, പാസ പറൈവകൾ, പാടാത തേനീകൾ, പാലൈവന പൂക്കൾ, മനോഹര, ഉളിയിൻ ഓസൈ, പൂംപുഹാർ, ഇളൈഞ്ചൻ എന്നിങ്ങനെ 73 സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ചിലപ്പതികാരം, മണിമകുടം, ഒരേ രക്തം, പഴനിയപ്പൻ, തൂക്കുമേടൈ, കാകിതപ്പൂ, നാനേ അറിവളി, വെള്ളികിഴമൈ, ഉദയസൂരിയൻ എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. കുറളോവിയം, നെഞ്ചുക്ക് നീതി, തെൽപാപ്പിയ ഉരൈ, സംഗ തമിഴ്, റോമാപുരി പാണ്ഡ്യൻ, തെൻപാണ്ടി സിങ്കം, വെള്ളിക്കിഴമൈ, ഇനിയവൈ ഇരുപത്, സംഗ തമിഴ്, പൊന്നർ സംഘർ, തിരുക്കുറൾ ഉരൈ എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികൾ. 

Tags:    
News Summary - Karunanidhi-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.